.jpg)
തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിൽ എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഡിഗ്രി/ഡിപ്ലോമ/ ബി.ടെക് കഴിഞ്ഞ പട്ടികജാതി വിദ്യാർഥികൾക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം.
റെസിഡൻഷ്യൽ വിഭാഗത്തിലും നോൺ റെസിഡൻഷ്യൽ വിഭാഗത്തിലുമാണ് കോഴ്സുകൾ. തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ കെൽട്രോൺ നോളഡ്ജ് സെന്ററുകളിലാണ് കോഴ്സുകൾ നടക്കുക. നിബന്ധനകൾക്ക് വിധേയമായി പഠന കാലയളവിൽ വിദ്യാർഥികൾക്ക് പ്രതിമാസ സ്റ്റൈപന്റ് നൽകും. അപേക്ഷകൾ തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ജൂൺ 25-നകം എത്തിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7356789991/ 0471-2337450.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)