
ഓട്ടോറിക്ഷ ഓടിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് കൂടി എടുക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഈ വ്യവസ്ഥ ഒഴിവാക്കിയെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം ആര് അജിത് കുമാര്‍ അറിയിച്ചു.
2019 ജനുവരി 1 മുതല്‍ പുതിയ ലൈസന്‍സുകള്‍ കേന്ദ്രീകൃത സംവിധാനമായ സാരഥി മുഖേനയാണ് നല്‍കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമവും സുപ്രീംകോടതി വിധിയും അനുസരിച്ച് സാരഥി സോഫ്റ്റ്വെയറില് ഓട്ടോറിക്ഷ എന്ന വിഭാഗം ഉള്‍പ്പെടുത്തിയിട്ടില്ല.
നിലവില്‍ ഓട്ടോറിക്ഷ ലൈസന്‍സ് ഉള്ളവരെ ഇ-റിക്ഷ വിഭാഗത്തിലാണ് സാരഥിയില്‍ രേഖപ്പെടുത്തത്. എങ്കിലും ഈ ലൈസന്‍സ് ഉപയോഗിച്ച് പെട്രോള്‍/ ഡീസല്‍ ഓട്ടോറിക്ഷ തുടര്‍ന്നും ഓടിക്കാം. ഇവര്‍ എല്‍എംവി ലൈസന്‍സ് എടുക്കേണ്ടതില്ല. 2019 ജനുവരി ഒന്നിന് മുന്‍പ് ഓട്ടോറിക്ഷ ലൈസന്‍സ് എടുത്തവര്‍ക്കാണ് ഇളവെന്നും അദ്ദേഹം അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)