
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന 'ഫ്രണ്ട്ഷിപ്പ്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ അണിയറക്കാർ ഇന്ന് പുറത്ത് വിട്ടു. വൻ വരവേൽപ്പാണ് ഇതിന് ലഭിച്ചിരിക്കുന്നത്. സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായക ഇരട്ടകളായ ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവരാണ്.
കമലഹാസൻ നയിച്ച 'ബിഗ് ബോസ് 3'-യിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹരമായി മാറിയ ലോസ്ലിയാ മരിയനേശൻ ചിത്രത്തിലെ നായിക. ശ്രീലങ്കൻ ടിവി ചാനലുകളിൽ അവതാരകയും ന്യൂസ് റീഡറുമായിരുന്ന ലോസ്ലിയാ 'ബിഗ് ബോസ് 3'- യിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു.
ആക്ഷൻ കിങ് അർജ്ജുനും ഫ്രണ്ട്ഷിപ്പിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ദക്ഷിണേന്ത്യൻ സിനിമയിലെ മറ്റു ചില പ്രമുഖ താരങ്ങളും മൾട്ടി സ്റ്റാർ ചിത്രമായ ഫ്രണ്ട് ഷിപ്പിൽ അണി ചേർന്നിട്ടുണ്ടെന്ന് അണിയറക്കാർ പറഞ്ഞു. 'ഫ്രണ്ട്ഷിപ്പ്' തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് പ്രദർശനത്തിനെത്തുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)