
പെരിന്തൽമണ്ണ: ലോക്ഡൗൺ കാലത്തിന് ശേഷമുള്ള സർവീസുകളിലെ വൻ നഷ്ടം കാരണം സർവീസ് പുനഃരാരംഭിച്ച സ്വകാര്യ ബസുകൾ നിരത്തിൽ നിന്ന് പിന്മാറി തുടങ്ങി. തിങ്കളാഴ്ച മുതൽ ഒരു സർവീസും നടത്തില്ലെന്ന് കൊച്ചിയിൽ ചേർന്ന ബസ്സുടമകളുടെ യോഗം തീരുമാനിച്ചു. പെരിന്തൽമണ്ണയിൽ നിന്ന് സർവീസ് പുനഃരാരംഭിച്ച പല ബസുകളും ഇതിനോടകം തന്നെ ഓട്ടം നിർത്തിയിരുന്നു.
പ്രശ്നത്തിന് പരിഹാരം ഉണ്ടാകുകയോ നിരക്ക് വർധിപ്പിക്കുകയോ ചെയ്യും വരെ സർവീസ് നടത്തേണ്ടെന്നാണ് തീരുമാനം. പ്രതിഷേധം അല്ലെന്നും കനത്ത നഷ്ടം സഹിച്ച് സർവീസ് നടത്താനാകാത്തതിനാലാണ് തീരുമാനമെന്നും ബസ്സുടമ സംഘടനാ നേതാക്കൾ അറിയിച്ചു. പ്രതിദിനം ഓരോ ബസിനും ശരാശരി 5,000 രൂപ നഷ്ടമുണ്ട്. സർവീസ് നടത്താതിരുന്നാൽ ഇത് ലാഭിക്കാനാകും. യാത്രക്കാരുടെ കുറവും യാത്രാ നിയന്ത്രണങ്ങളുമാണ് നഷ്ടത്തിന് കാരണമാകുന്നതെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് യൂത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.കെ. ബാബുരാജ് പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)