
ഡി.വൈ.എഫ്ഐ-യുടെ ടെലിവിഷന്‍ ചലഞ്ച് ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍. അഞ്ച് ടെലിവിഷനുകളാണ് മഞ്ജു വാര്യര്‍ നല്‍കാനൊരുങ്ങുന്നത്. ഡിവൈഎഫ്ഐ സ്റ്റേറ്റ് കാൾ സെന്ററിലേയ്ക്ക് നേരിട്ട് വിളിച്ച് അഞ്ച് ടിവികൾ നൽകാൻ മഞ്ജു സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് റഹീം പറയുന്നു.
കോവിഡ് കാലത്ത് സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍ ടിവി ഇല്ലാത്തവരിലേക്ക് എത്തിക്കാനാണ് ഡി.വൈ.എഫ്.ഐ ടിവി ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്.
ടിവി ചലഞ്ച് ആരംഭിച്ചതിന് പിന്നാലെ ആദ്യ മണിക്കൂറുകളില്‍ നിരവധി ഫോണ്‍ കോളുകള്‍ എത്തിയതായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എ റഹീം പറയുന്നു. റഹീം തന്നെയാണ് മഞ്ജു വാര്യര്‍ ചലഞ്ചിന്റെ ഭാഗമായി അഞ്ച് ടിവി നല്കുന്ന കാര്യവും ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ടി.വി ചലഞ്ച് ആരംഭിച്ചു ആദ്യ മണിക്കൂറുകളിൽ കാൾ സെന്ററിലേക്ക് വന്നത് നിരവധി ഫോൺ വിളികൾ. നന്മ നിറഞ്ഞ മനസ്സുമായി വിളിച്ചതിൽ...
Posted by A A Rahim on Tuesday, June 2, 2020
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)