
തിരുവനന്തപുരം: സംസ്ഥാനത്ത് അന്തർ ജില്ലാ കെ.എസ്.ആർ.ടി.സി ബസ് സർവിസ് ബുധനാഴ്ച ആരംഭിക്കും. ചൊവ്വാഴ്ച സർവിസ് ആരംഭിക്കാനിരുന്നെങ്കിലും ക്രമീകരണങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്നാണ് തീരുമാനം.
തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമായിരിക്കും സർവിസ്. ദൂരജില്ലകളിലേക്ക് സർവിസുകൾ ഉണ്ടാകില്ല. അതേസമയം 50 ശതമാനം ബസ് ചാർജ് കൂട്ടിയത് റദ്ദാക്കിയിരിക്കുന്നു. പഴയ നിരക്കിലായിരിക്കും ബസ്ചാർജ് ഈടാക്കുക. എല്ലാ സീറ്റുകളിലും യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാൻ അനുമതി നൽകിയതോടെയാണ് നിരക്ക് വർധന പിൻവലിച്ചത്.
ജൂൺ എട്ടിന് ശേഷം മാത്രമേ ബസ് സർവിസ് ആരംഭിക്കുവെന്നായിരുന്നു കെ.എസ്.ആർ.ടി.സി നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച നടത്തിയ മുഖ്യമന്ത്രിയുടെ വാർത്തസമ്മേളത്തിൽ എത്രയും വേഗം അന്തർ ജില്ല ബസ് സർവിസ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ജീവനക്കാരെയും ബസുകളും ക്രമീകരിക്കാൻ കഴിയാത്തതാണ് ചൊവ്വാഴ്ച സർവിസ് ആരംഭിക്കാത്തതിന്റെ കാരണം. ബുധനാഴ്ച രാവിലെ മുതൽ സർവിസ് ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
ജില്ലകൾക്കുള്ളിൽ സർവിസ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ മാത്രമാണ് നേരത്തെ പൂർത്തിയാക്കിയിരുന്നത്. ഇന്ന് ഉച്ചയോടെ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരിക്കും ഏതെല്ലാം ബസുകൾ ഏതെല്ലാം ജില്ലയിൽ സർവിസ് നടത്തണമെന്ന തീരുമാനമുണ്ടാകുക.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)