
കൊച്ചി: സ്വകാര്യ ബസുകളിൽ കൂടുതൽ പേർക്ക് നിന്ന് യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബസുടമകൾ. തറയിൽ നിശ്ചിത അകലത്തിൽ അടയാളമിട്ട് നിലവിൽ നിർദേശിച്ചതിനെക്കാൾ കൂടുതൽ യാത്രക്കാരെ അനുവദിക്കണമെന്നാണ് എറണാകുളം ജില്ല ബസ് ഓപറേറ്റഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.
സീറ്റെണ്ണത്തിന്റെ പകുതി പേരെ മാത്രമേ കയറ്റാവൂവെന്നാണ് സർക്കാർ നിർദേശം. ഇതുമൂലം കടുത്ത സാമ്പത്തിക നഷ്ടമാണ്. ബസിന്റെ വലിപ്പം അനുസരിച്ച് അഞ്ച് മുതൽ പത്ത് വരെ യാത്രക്കാരെ കൂടുതൽ കയറ്റണമെന്നാണ് ഉടമകളുടെ വാദം. ഇതോടൊപ്പം ഡീസലിന് സബ്സിഡി അനുവദിക്കുക, നികുതിയിളവ് നൽകുക തുടങ്ങിയ ആവശ്യങ്ങളും നെൽസൺ മാത്യുവും കെ.ബി. സുനീറും ഉന്നയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)