
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി, തങ്ങളുടെ വാഹനം വാങ്ങുന്നവർക്ക് "ബൈ നൗ പേ ലേറ്റർ" എന്ന ഓഫർ അവതരിപ്പിച്ചു. കോവിഡ് 19 വൈറസ് മൂലം രാജ്യം മുഴുവൻ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ ഉപഭോക്താക്കളെ വാഹനം വാങ്ങിക്കുന്നതിന് കുറച്ചുകൂടി എളുപ്പമാർഗ്ഗം നൽകിയിരിക്കുകയാണ് ഓഫറിലൂടെ മാരുതി-സുസുക്കി.
രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലൊന്നായ ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡുമായി (സി ഐ എഫ് സി എൽ) ചേര്‍ന്നാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇത്തരം ഒരു പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്.
ഒരു പുതിയ വാഹനം വാങ്ങിയശേഷം 60 ദിവസത്തെ കാലാവധിക്ക് ശേഷം മാത്രം ആദ്യത്തെ ഇഎംഐ അടച്ചാൽ മതിയാകും. മാത്രമല്ല വാഹനത്തിന്റെ ഓൺറോഡ് വിലയുടെ 90 ശതമാനം തുകയും ഇതിലൂടെ ലഭിക്കും. കൂടാതെ ഉയർന്ന തിരിച്ചടവ് കാലാവധി, ഉയർന്ന വായ്പാ മൂല്യം എന്നിവയും ഈ ഓഫറിന്റെ പ്രത്യേകതകളാണ്.
ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഫൈനാൻസിനുള്ള ഓപ്ഷനുകളും ഈ ഓഫർ നൽകുന്നു. തിരഞ്ഞെടുത്ത മാരുതി സുസുക്കി മോഡലുകളിൽ ഈ ഓഫർ ലഭ്യമാണ്. 2020 ജൂൺ 30 വരെ വായ്പാ വിതരണത്തിൽ ഇത് ബാധകമാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)