
തൃശൂര്‍: നഷ്ടംസഹിച്ച് സ്വകാര്യ ബസുകള്‍ ഓടിക്കാനാകില്ലെന്ന് ഉടമകള്‍. നേരത്തെ നൂറു ശതമാനം ചാര്‍ജ് വര്‍ധന വാഗ്ദാനം ചെയ്ത് പിന്നീട് അതില്‍ നിന്ന് പിന്മാറി അമ്പതു ശതമാനം വര്‍ധനവ് മാത്രമാക്കി ചുരുക്കിയതും കണ്സഷന് നല്‍കണമെന്ന് പറയുകയും ചെയ്യുന്നത് നഷ്ടത്തില്‍ പോകുന്ന തങ്ങള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയാണെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന നിബന്ധനകള്‍ പാലിച്ച് സര്‍വീസ് നടത്താന്‍ ബുദ്ധിമുട്ടാണെന്ന നിലപാടാണ് ഉടമകള്‍ കൈക്കൊള്ളുന്നത്. തങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ കേള്‍ക്കാനെങ്കിലും ഗതാഗതമന്ത്രി തയാറാകണമെന്നും ഉടമകള്‍ പറഞ്ഞു. ബസുടമകളുടെ സംഘടനാ പ്രതിനിധികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
കെഎസ്ആര്‍ടിസി ഹ്രസ്വദൂര സര്‍വീസുകള്‍ ആരംഭിക്കാനിരിക്കെ സ്വകാര്യ ബസുകളും സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗതാഗതമന്ത്രി പറഞ്ഞ പശ്ചാത്തലത്തിലാണ് സ്വകാര്യ ബസുടമകളുടെ വിവിധ സംഘടന പ്രതിനിധികള്‍ ലോക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയത്. വ്യക്തവും കൃത്യവുമായ ഒരു തീരുമാനത്തിലെത്തിയിട്ടില്ലെന്നും വീണ്ടും ചര്‍ച്ച നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
അതേസമയം, ബസുടമകളുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലെന്നും, സാഹചര്യം മനസ്സിലാക്കണമെന്നും, നിഷേധാത്മക നിലപാട് ബസ് ഉടമകള്‍ സ്വീകരിക്കരുതെന്നും ഗതാഗതമന്ത്രി പറഞ്ഞു.
സ്വകാര്യ ബസുകള്‍ ഓടിക്കില്ലെന്ന ബസ് ഉടമകളുടെ തീരുമാനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും യാത്ര ചെയ്യണം എന്ന് സര്‍ക്കാര്‍ കരുതുന്നില്ല. ബസ് ഉടമകളുടെ ആവശ്യപ്രകാരമാണ് നിരക്ക് കൂട്ടിയത്. ടാക്സ് മൂന്ന് മാസം അടയ്ക്കേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കഴിയാവുന്നത്ര ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും ഇനി ബസുടമകളുമായി ചര്‍ച്ചയില്ലെന്നും മന്ത്രി പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)