.jpg)
ഏറെ നാളത്തെ റിലീസ് പ്രതിസന്ധികള്‍ എല്ലാം മറികടന്ന് ഇന്ന് പുറത്തിറങ്ങിയ ദിലീപ് ചിത്രം രാമലീലയ്ക്ക് മികച്ച പ്രേഷക പ്രതികരണം. ചിത്രം കണ്ട എല്ലാവരും സോഷ്യല്‍ മീഡിയകളില്‍ നല്ല അഭിപ്രായമാണ് പറയുന്നത്. ദിലീപിന്റെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ മൂവി ആണ് രാമലീല എന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ പറയുന്നത്. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായതോടെയാണ് ഈ ചിത്രം റിലീസ് പ്രതിസന്ധി നേരിട്ടിരുന്നത്.
ദിലീപ് ജയിലിലായതോടെ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നുള്ള സംശയം അണിയറ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായി. മാത്രമല്ല ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയ്യേറ്ററുകളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് വരെ എല്ലാവരും ഭയന്നു. സോഷ്യല്‍ മീഡിയകളില്‍ എല്ലാം തന്നെ നിരവധി പേര് ചിത്രത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ മറ്റു ചിലര്‍ ചിത്രം തിയ്യേറ്ററുകളില്‍ ബഹിഷ്ക്കരിക്കുമെന്ന് ഭീഷണിപ്പെടുത്തി.
എന്നാല്‍ എല്ലാ വിധ പ്രതിസന്ധികളും തരണം ചെയ്താണ് രാമലീല ഇന്ന് പുറത്തിറങ്ങിയത്. ആദ്യ ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചതോടെ ഇനി വരും ദിവസങ്ങളിലും തിയ്യേറ്ററുകളില്‍ തിരക്ക് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടോമിച്ചന് മുളക് പാടം നിര്‍മ്മിച്ച് നവാഗതനായ അരുണ്‍ ഗോപിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സച്ചിയാണ് തിരക്കഥ നിര്‍വഹിച്ചിട്ടുള്ളത്. ഗോപി സുന്ദര്‍ സംഗീതം ചെയ്തിരിക്കുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)