
ചേരുവകൾ:
- തക്കാളി - 2എണ്ണം
- അരി - 1 കപ്പ്
- സവാള -1 എണ്ണം
- ഇഞ്ചി - 1 ചെറിയ പീസ്
- പച്ചമുളക് - 2 എണ്ണം
- വെളുത്തുള്ളി - 2 അല്ലി
- പട്ട - 2 ചെറിയ പീസ്
- ഏലയ്ക്ക - 4 എണ്ണം
- ഗ്രാമ്പൂ - 4 എണ്ണം
- മല്ലി - 1 ടീസ്പൂൺ
- ജീരകം -1/4 ടീസ്പൂൺ
- അണ്ടിപരിപ്പ് - 10 എണ്ണം
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- നെയ്യ്/ എണ്ണ - 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
1. നാളികേരം, ഇഞ്ചി, വെളുത്തുള്ളി, പട്ട ചെറിയ പീസ്, 2 ഗ്രാമ്പൂ, 2 ഏലയ്ക്ക, മല്ലി, ജീരകം എന്നിവ കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.
2. പ്രഷർ കുക്കറിൽ നെയ്യ്/ എണ്ണ ചൂടാക്കി അതിലേക്ക് ബാക്കിയുള്ള പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ഇട്ട് നന്നായി വഴറ്റുക. കൂടെ അണ്ടിപ്പരിപ്പും ചേർത്ത് വറക്കുക.
3. സവാളയും പച്ചമുളകും ഇട്ട് വഴറ്റുക.
4. ഇതിലേക്ക് തക്കാളി ഇട്ട് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക.
5. അതിന്റെ കൂടെ മസാല പേസ്റ്റ് ഇട്ട് നന്നായി വഴറ്റുക. കഴുകി വച്ചിരിക്കുന്ന അരിയും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.
6. അതിലേക്ക് 2കപ്പ് വെള്ളം ഒഴിച്ച് പ്രഷർ കുക്കറിൽ 3 വിസിൽ വരുന്നത് വരെ വേവിക്കുക.
7. മല്ലിയിലയിട്ട് ഇളക്കിയ ശേഷം ചൂടോടെ വിളമ്പാം.
തക്കാളി വച്ച് പ്രഷർ കുക്കറിൽ ഒരു കിടിലൻ ഉച്ചഭക്ഷണം. വെറും 10 മിനിറ്റ് മതി, ഒരു അച്ചാറോ, പപ്പടമോ ഒന്നുമില്ലെങ്കിൽ കുറച്ച് തൈര് കൂട്ടി കഴിക്കാൻ നല്ല രുചിയാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)