
തിരുവനന്തപുരം: ഡല്‍ഹി നിസാമുദ്ദീനിലെയും മലേഷ്യയിലെയും മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളുടെ പട്ടിക ജില്ലാ കളക്ടര്‍മാര്‍ മുഖേന കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇവരെ കണ്ടെത്താന്‍ പോലീസ് വിശദമായ പരിശോധന നടത്തിയെന്നും പട്ടികയുടെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ ആസ്ഥാനമായ ബംഗ്ലാവാലി മസ്ജിദില്‍ നടന്ന മതസമ്മേളനത്തില്‍ കേരളത്തിലെ ഏഴ് ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരുന്നതായാണ് കണ്ടെത്തല്‍. ഇതില്‍ നാല്‍പ്പത്തഞ്ചോളം പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. പത്തനംതിട്ട ജില്ലയില്‍ നിന്ന് മാത്രം 14 പേരാണ് നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തത്.
ചടങ്ങില്‍ പങ്കെടുത്ത രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1,800-ഓളം പേരെ തിരിച്ചറിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും നേരത്തെ അറിയിച്ചിരുന്നു. നിസാമുദ്ദീനിലെ മതസമ്മേളനവുമായി ബന്ധപ്പെട്ട മുന്നൂറോളം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഏഴുപേര്‍ മരണപ്പെട്ടിരുന്നു.
അതിനിടെ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. തബ് ലീബ് ജമാഅത്ത് സമ്മേളനം മുസ്ലീങ്ങളെ അപമാനിക്കാനുള്ള ഒരു കാരണമായി ചിലര്‍ ഉപയോഗിക്കുമെന്നും കൊറോണ വൈറസ് സൃഷ്ടിച്ചതും അത് ലോകത്ത് വ്യാപിപ്പിച്ചതും മുസ്ലീങ്ങളാണെന്ന തരത്തില്‍ ചിലര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
Now the #TablighiJamat will become a convenient excuse for some to vilify Muslims everywhere as if we created & spread #COVID around the world.
— Omar Abdullah (@OmarAbdullah) March 31, 2020
സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയും കഴിഞ്ഞ ദിവസം മരിച്ചിരിരുന്നു. അമീറായ മേലെ വെട്ടിപ്രം സ്വദേശി ഡോ എം സലീമാണ് മരിച്ചത്. ഹൃദ്രോഗമടക്കമുളള അസുഖങ്ങള്‍ അലട്ടിയിരുന്ന ഇദ്ദേഹം പനി ബാധിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചത്. അതേസമയം ഇത് കൊറോണയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ ഡല്‍ഹിയില്‍ തന്നെ ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.
സമ്മേളനത്തില്‍ പങ്കെടുത്ത പലരും നിസാമുദ്ദീന്‍ മേഖലയിലും പള്ളിയിലും ദിവസങ്ങളോളം താമസിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)