
ചെന്നൈ: തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മലയാളി ഡോക്ടര്‍. റെയില്‍വേ ആശുപത്രിയിലെ ഡോക്ടറായ ഇദ്ദേഹം കോട്ടയം സ്വദേശിയാണ്. ഡോക്ടറുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം 23 മുതല്‍ 26 വരെ റെയില്‍വേ ആശുപത്രി സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈറോഡ്, പോടനൂര്‍ റെയില്‍വേ ആശുപത്രികളും അടച്ചിരിക്കുകയാണ്.
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ സേലം, ഈറോഡ് ജില്ലകളില്‍ ഇന്നലെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പലചരക്ക് കടകള്‍ ഉള്‍പ്പെടെ അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ക്ക് പോലും പുറത്തിറങ്ങരുതെന്നാണ് ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. പച്ചക്കറിയും അവശ്യവസ്തുക്കളും ജില്ലാ ഭരണകൂടം വീട്ടില്‍ എത്തിച്ചുനല്‍കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)