
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ നാശം വിതച്ച കോവിഡ് 19നെ നേരിടാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ 50 ലക്ഷം രൂപ സംഭാവന ചെയ്തു. കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ പങ്കുചേരാനുള്ള ശ്രമത്തില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം രൂപ വീതം സംഭാവന ചെയ്യാനാണ് സച്ചിന് തീരുമാനിച്ചിരിക്കുന്നത്. രണ്ട് ഫണ്ടുകളിലേക്കും സംഭാവന നല്‍കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ ഇന്ത്യയിലെ പ്രമുഖ കായികതാരങ്ങളില്‍ വച്ച് സച്ചിന് നല്‍കിയത് ഏറ്റവും വലിയ തുകയാണ്. ക്രിക്കറ്റ് താരങ്ങളില്‍ ചിലര്‍ തുക വാഗ്ദാനം ചെയ്യുകയും മറ്റുചിലര്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്യുകയും ചെയ്തു.
മറ്റ് പ്രമുഖ ക്രിക്കറ്റ് കളിക്കാരില്‍ സഹോദരങ്ങളായ ഇര്ഫാന്, യൂസഫ് എന്നിവര്‍ 4,000 മാസ്കുകള്‍ ബറോഡ പൊലീസിനും ആരോഗ്യ വകുപ്പിനും സംഭാവന ചെയ്തപ്പോള്‍, പൂനെ ആസ്ഥാനമായുള്ള എന്‍ജിഒ വഴി മഹേന്ദ്ര സിംഗ് ധോണി ഒരു ലക്ഷം രൂപ സംഭാവന നല്കി. മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള കായിക താരങ്ങളില്‍ ഗുസ്തി താരം ബജ്റംഗ് പുനിയ, കായികതാരം ഹിമാ ദാസ് എന്നിവര്‍ ശമ്പളം സംഭാവന ചെയ്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)