
കൊച്ചി: സപ്ലൈകോ കൊച്ചിയിൽ ഇന്ന് (മാർച്ച് 27) ഓൺലൈൻ വഴി അവശ്യ ഭക്ഷ്യ സാധനങ്ങൾ വിതരണ ചെയ്യുന്നതിനു തുടക്കം കുറിക്കുമെന്ന് സിഎംഡി പി.എം അലി അസ്ഗർ പാഷ അറിയിച്ചു. സൊമോറ്റോയുമായിട്ടാണ് ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള കരാറായിട്ടുള്ളത്. പ്രാരംഭ നടപടി എന്ന നിലയിലാണ് സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റർ പരിധിയിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കുക.
തുടർന്ന് സംസ്ഥാനത്ത് 17 ഇടങ്ങളിൽ ഓൺലൈൻ സംവിധാനം ആരംഭിക്കും. ഓൺലൈൻ വഴി ഓർഡർ ചെയ്താൽ 40, 50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കൾ വീടുകളിൽ ലഭിക്കും. ഇ-പെയ്മെൻ്റാണ് നടത്തേണ്ടതെന്നും സിഎംഡി അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)