
ലോകം മുഴുവന്‍ കോവിഡ് 19 വൈറസിൻ്റെ ആക്രമണമാണ്. വെെറസിൻ്റെ ആക്രമണത്തിൽ നിരവധി മരണങ്ങൾ സംഭവിച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ കൊറോണയ്ക്ക് പിടികൊടുക്കാത്ത മൂന്നു രാജ്യങ്ങൾ അത്ഭുതമാകുകയാണ്. ഉത്തരകൊറിയയും ബോട്സ്വാനയും ദക്ഷിണ സുഡാനുമാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങള്‍.
ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയ, യെമന്‍ എന്നിവിടങ്ങളിലും വെെറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇവിടെ നിന്നുള്ള വിവരങ്ങൾ പുറത്ത് എത്തുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഇവിടെ വെെറസ് ബാധയുണ്ടായാലും പുറംലോകം അറിയുക എളുപ്പമല്ല. ആകെ 193 രാജ്യങ്ങളില്‍ വെെറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വെെറസ് ബാധ സ്ഥിരീകരിക്കാരത്തവയിൽ ആഫ്രിക്കന്‍ രാജ്യങ്ങളാണ് ബോട്സ്വാനയും ദക്ഷിണ സുഡാനും. അയല്‍ രാജ്യങ്ങള്‍ കോവിഡിന്റെ പിടിയിലായെങ്കിലും ഈ രാജ്യങ്ങൾ പിടിച്ചു നിൽക്കുകയാണ്.
ഇതിൽ സംശയം ഉത്തരകൊറിയയെയാണ്. കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ നിലപാട്. ചെെനയുടെ അയല്‍ രാജ്യമായ ഇവിടെ വെെറസ് എത്തിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്. എന്നാല്‍, ഇതിനോട് ലോകരാജ്യങ്ങള്‍ക്ക് യോജിപ്പിപ്പില്ല. രോഗബാധ മറച്ചുവച്ചാകാം ഉത്തര കൊറിയന്‍ അവകാശവാദമെന്നാണ് മറ്റു രാജ്യങ്ങൾ പറയുന്നത്. എന്നാൽ ഉത്തരകൊറിയ തങ്ങളുടെ വാദത്തിൽ ഉറച്ചു നിൽക്കുകയാണ്.
അയല്‍ രാജ്യങ്ങളെല്ലാം കോവിഡ് -19 പിടിയിലായപ്പോഴും റഷ്യയും വെെറസിൻ്റെ വ്യാപനത്തെ പിടിച്ചു നിർത്തിയിരുന്നു. ആകെ 438 രോഗികളെ റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരാളേ റഷ്യയില്‍ മരണമടഞ്ഞിട്ടുള്ളു. ജനുവരി 31-നാണ് റഷ്യയില്‍ ആദ്യ കോവിഡ്-19 ബാധ സ്ഥിരീകരിച്ചത്. ആ സമയം ഇറ്റലി, ഇറാന്, സ്പെയിന്, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ സുരക്ഷിതമാണെന്നായിരുന്നു വിശ്വാസം. 14.5 കോടിയാണ് റഷ്യയിലെ ജനസംഖ്യ. ചെെനയുമായി റഷ്യ പങ്കിടുന്നത് 4,209 കിലോമീറ്റര്‍ അതിര്‍ത്തി കൂടിയാണ്. ജനുവരി 30-ന് തന്നെ റഷ്യ അതിര്‍ത്തി അടച്ചിരുന്നു.
എന്നാല്‍, കൊറോണ വെെറസ് ബാധിച്ചുള്ള മരണങ്ങള് ന്യൂമോണിയയുടെ കണക്കില്‍പ്പെടുത്തി റഷ്യ കൃത്രിമം കാട്ടുകായാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ നിലപാട്. പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനമാണ് വിജയത്തിന് കാരണമെന്നാണ് റഷ്യയുടെ നിലപാട്. ചെെനയോട് അതിര്‍ത്തി പങ്കിടുന്ന തായ്വാനിലും കോവിഡ് ബാധിച്ച് രണ്ട് മരണമേയുണ്ടായിട്ടുള്ളൂ. ആകെ 195 രോഗികളാണ് ഇവിടെയുള്ളത്. നിരവധി തായ്വാന്‍കാരാണ് ജോലിക്കായി ചെെനയിലുള്ളതെന്നുള്ളതും പ്രത്യേകതയാണ്.
ജർമ്മനിയാണ് മറ്റൊരത്ഭുതം. ഇറാനേക്കാള്‍ കോവിഡ്-19 ബാധിതര്‍ ജര്‍മനിയിലുണ്ട്. പക്ഷേ, മരണനിരക്ക് വളരെക്കുറവാണ്. ഇതോടെ ജര്‍മനിയെ മാതൃകയാക്കാനുള്ള നീക്കത്തിലാണ് അയല്‍രാജ്യങ്ങള്‍. ജര്‍മനിയില്‍ 22,762 രോഗികളാണുള്ളത്. മരിച്ചത് 86 പേര് (0.4 ശതമാനം). ഇറാനില്‍ 23,049 പേരെ രോഗം ബാധിച്ചു. മരിച്ചത് 1,812 പേര്. മരണനിരക്കിന്റെ കാര്യത്തില്‍ അയല്‍ രാജ്യങ്ങളായ ബ്രിട്ടന്-5.3%, ഇറ്റലി-9%, ഫ്രാന്‍സ് – 4.5%, സ്വിറ്റ്സര്‍ലന്‍ഡ് -7.4%, സ്പെയിന് -5.4% എന്നിവ ജര്‍മനിയേക്കാള്‍ ഏറെ മുന്നിലാണ്. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയില്‍ മുതിര്‍ന്ന പൗരന്മാരാണ് കൂടുതല്‍. മാത്രമല്ല രോഗബാധയുടെ പേരില്‍ കര്‍ശന നിയന്ത്രണവും ജർമ്മനിയിൽ ഏര്പ്പെടുത്തിയിട്ടില്ലെന്നുള്ളതും പ്രത്യേകതയാണ്.
ജർമ്മനി കൊറോണയോട് പൊരുതി നിൽക്കുന്നതിന് കാരണങ്ങളുണ്ട്. ആശുപത്രിയിലെത്തുന്നവരെ കര്‍ശന പരിശോധയ്ക്ക് വിധേയരാക്കുകയും സംശയമുള്ളവരെ കര്‍ശന സമ്പര്‍ക്ക വിലക്കിലാക്കുകയും ചെയ്യും. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയിലെ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ കിടക്കകളുണ്ട്. രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താന്‍ കഴിയുന്നതാണ് ജര്‍മനിയില്‍ മരണനിരക്ക് കുറയാന്‍ കാരണമെന്നാണ് രാജ്യത്തിൻ്റെ നിലപാട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)