
തിരുവനന്തപുരം: നീതിയുടെ കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും തെറ്റ് ചെയ്തവരെ ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിൽ പ്രതിയായി സസ്പെൻഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് പുനർനിയമനം നൽകിയിതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇക്കാര്യത്തിൽ ഒരു ആശങ്കയും വേണ്ടതില്ല. മാധ്യമപ്രവർത്തകരുടെ വികാരം സർക്കാറിന് ബോധ്യമുണ്ട്. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കുകയോ സഹായിക്കുകയോ ചെയ്യില്ല. ശ്രീറാമിന് നിയമനം ആരോഗ്യ വകുപ്പിലായതിനാൽ സാക്ഷികളായ ഡോക്ടർമാർ സ്വാധീനിക്കപ്പെടില്ലേയെന്ന ചോദ്യത്തിന് ‘ഡോക്ടർമാർക്ക് സാക്ഷിപറയുന്നതിന് ഇദ്ദേഹത്തിന്റെ നിയമനം തടസ്സമാകില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)