
1945 മാര്‍ച്ച് 22-ന് അറബ് ലീഗ് എന്ന ഒറ്റ കുടക്കീഴില് അറബ് രാജ്യങ്ങള്‍ ഒന്നു ചേര്‍ന്നു. ഈജിപ്ത്, ഇറാഖ്, ട്രാന്‍സ്ജോര്‍ദ്ദാന്‍, ലെബനന്, സൗദി അറേബ്യ, സിറിയ എന്നിങ്ങനെ ആറ് അംഗരാജ്യങ്ങള്‍ ചേര്‍ന്നാണ് കെയ്റോയില്‍ വച്ച് അറബ് ലീഗ് സ്ഥാപിച്ചത്. ലോകത്തെമ്പാടുമുള്ള അറബികളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ലീഗില്‍ പിന്നീട് 22 അംഗങ്ങള്‍ ചേര്‍ന്നു. ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് 2011-ല്‍ സിറിയയെ ലീഗിന്റെ അംഗത്വത്തില്‍ നിന്നും ഒഴിവാക്കി. 'അറബ് രാജ്യങ്ങളുടെ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും സംരക്ഷിക്കും' എന്ന കരാര്‍ പ്രകാരമാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ മോശം പ്രവര്‍ത്തന പാരമ്പര്യത്തെ തുടര്‍ന്ന് പ്രസക്തമല്ലാത്ത ഒരു സംഘടന എന്ന വിമര്‍ശനം അത് സ്വയം ഏറ്റുവാങ്ങി. ലീഗില്‍ അംഗങ്ങളായുള്ള രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടത് മൂലം അറബ് ലീഗിന്റെ പല ഉച്ചകോടികളിലും പങ്കാളിത്തം വളരെ ശോഷിച്ച രീതിയിലായിരുന്നു. ഭീകരവാദവും അറബ് രാജ്യങ്ങള്‍ നേരിടുന്ന മറ്റു പ്രശ്നങ്ങളും നേരിടുന്നതിനായി ഒരു സംയുക്ത അറബ് സേന രൂപീകരിക്കുമെന്ന് 2015 മാര്‍ച്ചില്‍ അറബ് ലീഗ് ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചു. ചാനല്‍ ഇടുക്കി പ്രദേശത്ത് വര്‍ദ്ധിച്ചുവരുന്ന സൈനീകവല്ക്കരണവും ആക്രമാസക്തമായ ആഭ്യന്തര യുദ്ധങ്ങളും ഭീകരപ്രസ്ഥാനങ്ങളുമാണ് സംയുക്ത അറബ് സൈന്യം എന്ന ആശയത്തിന് വഴിവെച്ചത്. സമ്പന്നരായ ഗള്‍ഫ് രാജ്യങ്ങളാണ് ഇതിന് ധനസഹായം നല്‍കുന്നത്.
ഇന്ന് മാർച്ച് 22 (മീനം 09) ചരിത്രത്തിൽ ഇന്നിന്റെ പ്രേത്യകതകൾ
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 22 വർഷത്തിലെ 82-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് (അധിവർഷമായതു കൊണ്ട്) 283 ദിവസങ്ങൾ കൂടിയുണ്ട്.
ദിനാചരണങ്ങൾ
- ലോക ജലദിനം (World Water Day)
- അറബ് ലീഗ് രൂപീകരണ ദിനം (Arab League Day)
- As Young As You Feel Day
- Gryffindor Pride Day
- National Goof Off Day
- National Bavarian Crepes Day
- National West Virginia Day
ചരിത്ര സംഭവങ്ങൾ
- 1349 - ജർമ്മനിയിലെ ഫുൾഡ നഗരവാസികൾ ജൂതന്മാരെ കൂട്ടക്കൊല ചെയ്തു
- 1873 - അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പോർട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസ്സംബ്ലി അംഗീകരിച്ചു.
- 1888 - ഫുട്ബോൾ ലീഗ് സ്ഥാപിതമായി.
- 1890 - മലയാള മനോരമ പ്രതിവാര പത്രമായി പ്രസിദ്ധീകരണം തുടങ്ങി
- 1895 - ഫ്രഞ്ച് സഹോദരന്മാരായ അഗസ്തെ ലൂമിയറും ലൂയിസ് ലൂമിയറും ചേർന്ന് ആദ്യത്തെ ചലിക്കുന്ന ചിത്രം സ്ക്രീനിൽ പ്രദർശിപ്പിച്ചു
- 1922 - കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ തിരുവിതാംകൂർ ലേബർ അസോസിയേഷൻ രൂപം കൊണ്ടു
- 1945 - കെയ്റോ ആസ്ഥാനമായി അറബ് ലീഗ് സ്ഥാപിതമായി
- 1953 - ചെക്കോസ്ലോവാക്യയുടെ പ്രസിഡന്റായി അന്റോണൻ സപോട്ടോക്കെ തിരഞ്ഞെടുക്കപ്പെട്ടു
- 1957 - ശകവർഷ കലണ്ടർ ഇന്ത്യയുടെ ദേശീയ പഞ്ചാംഗം ആയി പ്രഖ്യാപിക്കപ്പെട്ടു.
- 1977 - ഇന്ദിരാഗാന്ധി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു
- 1979- ഈജിപ്തുമായുള്ള സമാധാന ഉടമ്പടിക്ക് ഇസ്രായേൽ പാർലമെന്റ് അംഗീകാരം നൽകി
- 1982 - നാസയുടെ സ്പേസ് ഷട്ടിൽ കൊളംബിയയുടെ മൂന്നാമത്തെ ബഹിരാകാശ യാത്ര.
- 1993 - ഇന്റൽ കോർപ്പറേഷൻ ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി
- 1995 - 438 ദിവസം ശൂന്യാകാശത്തിൽ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി
- 1996 - ഗൊരാൻ പെർസ്സൺ സ്വീഡന്റെ പ്രധാനമന്ത്രിയായി.
- 1997 - ഹെയിൽ-ബോപ് എന്ന വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി
- 2004 - ഹമാസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന അഹമ്മദ് യാസിനും കൂട്ടാളികളും, ഗാസ മുനമ്പിൽ വച്ച് ഇസ്രയേൽ വ്യോമാക്രമണത്തിൽ മരിച്ചു
- 2006 - കൊൽക്കത്ത മൃഗശാലയിലെ 255 വയസ് പ്രായമുള്ള അദ്വൈത് എന്ന ആമ ചത്തു
- 2009 - അമേരിക്കയിലെ അലാസ്ക സംസ്ഥാനത്ത് മൗണ്ട് റിഡൗട്ട് അഗ്നിപർവതം പൊട്ടിത്തെറിച്ചു.
- 2013 -തായ്ലൻഡിലെ ബാൻ മേയിൽ നടന്ന അഭയാർഥിക്യാമ്പ് തീപിടുത്തത്തിൽ 37 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 2018 -യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഇറക്കുമതിക്ക് 60 ബില്യൺ ഡോളർ മൂല്യമുള്ള തീരുവ ചുമത്തുന്നു.
- 2019 - കർണ്ണാടകയിൽ കെട്ടിടം തകർന്ന് 15 ആൾക്കാർ മരിച്ചു.
ജൻമദിനങ്ങൾ
- 1828 : എ. ശേഷയ്യ ശാസ്ത്രി - 1872 മേയ് മാസം മുതൽ 1877 മേയ് 4 വരെ തിരുവിതാംകൂറിന്റെയും 1878 മുതൽ 1894 വരെ പുതുക്കോട്ടയുടെയും ദിവാനായിരുന്നു സർ അമരാവതി ശേഷയ്യ ശാസ്ത്രി കെ.സി.എസ്.ഐ (1828 മാർച്ച് 22 – 1903 ഒക്റ്റോബർ 29). പുതുക്കോട്ട ആധുനികവൽക്കരിച്ചത് ഇദ്ദേഹമാണ്.
- 1877 : ടി.വി സുന്ദരം അയ്യങ്കാർ - ഇന്ത്യൻ വ്യവസായി, ടി.വി.എസ് മോട്ടോർ കമ്പനി സ്ഥാപകൻ.
- 1887 : എം.പി. നാരായണമേനോൻ - സ്വതന്ത്ര സമര സേനാനിയും കോണ്‍ഗ്രസ് നേതാവും മലബാറിലെ ഖിലാഫത്ത് സമരങ്ങളിലെ സജീവ സാന്നിധ്യവും മലബാർ കലാപത്തിൽ പങ്കെടുത്ത വ്യക്തിയുമായിരുന്നു മുതൽപ്പുരേടത്ത് പടിഞ്ഞാറേതിൽ നാരായണമേനോൻ എന്ന എം.പി. നാരായണമേനോൻ.
- 1914 : ആറന്മുള പൊന്നമ്മ - ദേശീയപുരസ്കാരം നേടിയിട്ടുള്ള ഒരു മലയാളം അഭിനേത്രിയായിരുന്നു ആറന്മുള പൊന്നമ്മ ( 22 മാർച്ച് 1914 - 21 ഫെബ്രുവരി 2011). മലയാളം സിനിമകളിൽ അമ്മവേഷങ്ങൾ ധാരാളമായി ആറന്മുള പൊന്നമ്മ ചെയ്തിട്ടുണ്ട്.
- 1922 : ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ - ഇന്ത്യയിലെ നാട്ടുരാജ്യമായ തിരുവിതാംകൂറിലെ അവസാനത്തെ ഇളയ രാജാവായിരുന്നു (1922–1947) ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ (ജനനം: 22, മാർച്ച് 1922 - മരണം: 16, ഡിസംബർ 2013). തിരുവിതാംകൂറിന്റെ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനുജനാണ് ഇദ്ദേഹം. ചേരവംശത്തിൽ മാർത്താണ്ഡവർമ്മ പദ്മനാഭ ദാസനായി പ്രഖ്യാപിച്ചു കഴിഞ്ഞ് വന്ന 55-ാമത്തെ കിരീടാവകാശിയാണ് ഉത്രാടം തിരുനാൾ.
- 1922 : മിസ്സിസ്. കെ.എം. മാത്യു - മലയാളത്തിലെ സ്ത്രീകൾക്കുള്ള പ്രസിദ്ധീകരണങ്ങളിലൊന്നായ വനിതയുടെ സ്ഥാപക ചീഫ് എഡിറ്ററായിരുന്നു മിസ്സിസ്. കെ.എം. മാത്യു എന്നറിയപ്പെടുന്ന അന്നമ്മ മാത്യു (1922 മാർച്ച് 22 - 2003 ജൂലൈ 10) . മലയാള മനോരമ ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന കെ. എം. മാത്യു (1917 - 2010) ആയിരുന്നു ജീവിത പങ്കാളി.
- 1927 : പി.എ. തോമസ് - ഒരു മലയാള ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ് പി.എ. തോമസ്.
- 1935 : കടമ്മനിട്ട രാമകൃഷ്ണൻ - കേരളത്തിലെ അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാസ്കാരിക പ്രവർത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ (ജനനം: മാർച്ച് 22, 1935 മരണം: മാർച്ച് 31 2008). കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണി പോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്.
- 1937 : കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ - ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയുമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. അറബിയിൽ ഷെയ്ഖ് അബൂബക്കർ അഹ്മദ് എന്ന് വിളിക്കുന്നു.
- 1942 : ഷീല - മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമയിൽ നായികയായി അഭിനയിച്ച നടിയാണ് ഷീല.
- 1955 : ജോർജ് എം. തോമസ് - കേരളത്തിലെ ഒരു കമ്യൂണിസ്റ്റ് നേതാവും തിരുവമ്പാടി നിയമസഭാമണ്ഡലം എം.എൽ.എ.യുമാണ് ജോർജ് എം തോമസ് (ജനനം: 1955 മാർച്ച് 22).
- 1961 : ജുവൽ ഒറാം - ഒഡിഷയിലെ, ബി.ജെ.പി-യുടെ മുതിർന്ന നേതാവും പതിനാറാം ലോക്സഭയിലെ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയാണ് ജുവൽ ഒറാം (ജനനം 22 മാർച്ച് 1961). ഒഡിഷയിലെ സുന്ദർഗഡ് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്. പതിമൂന്ന്, പതിന്നാല്, പതിനാറ് ലോക്സഭകളിൽ അംഗമായിരുന്നു.
- 1985 : സുജ കാർത്തിക - ഒരു മലയാള ചലച്ചിത്ര നടിയാണ് സുജ കാർത്തിക. 'മലയാളി മാമന് വണക്കം' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നീട് റണ്‍വേ, നേരറിയാൻ സി ബി ഐ, നാദിയ കൊല്ലപ്പെട്ട രാത്രി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു.
- 1992 : റോഷൻ മാത്യു - യുവനടന്മാരില് ശ്രദ്ധേയനാണ് റോഷന്‍മാത്യു. 2016-ല്‍ പ്രദര്‍ശനത്തിനെത്തിയ ഗണേഷ് രാജ് ചിത്രം ആനന്ദത്തില്‍ റോഷന് അവതരിപ്പിച്ച ഗൗതം മേനോന് എന്ന കഥാപാത്രം ഏറെ മികച്ചതായിരുന്നു. തുടര്‍ന്ന് അടി കപ്യാരെ കൂട്ടമണി, ആട്, പുതിയ നിയമം, മാച്ച ബോക്സ്, വിശ്വായവൂര്വ്വം മന്ഡസൂര്, കടം കഥ, ചാര്‍ലീസ് എയ്ഞ്ചല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2018-ല്‍ പുറത്തിറങ്ങിയ കൂടെ, 2019-ല്‍ പുറത്തിറങ്ങിയ തൊട്ടപ്പന്, മൂത്തോന് എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
സ്മരണകൾ
- 1931 : മൂലൂർ എസ്. പത്മനാഭപ്പണിക്കർ, - തിരുവിതാംകൂറിലെ പ്രമുഖ സാമൂഹ്യ നായകനും കവിയുമായിരുന്നു മൂലൂർ എസ്. പത്മനാഭപ്പണിക്കർ. സരസകവി എന്ന പേരിലാണ് ഇദ്ദേഹം പ്രസിദ്ധനായത്.
- 1952 : ഡി.എസ്. സേനാനായകെ - ശ്രീലങ്കയുടെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഡി.എസ്. സേനാനായകെ എന്ന ഡോൺ സ്റ്റീഫൻ സേനാനായകെ (1883 ഒക്ടോബർ 21 – 1952 മാർച്ച് 22). ബ്രിട്ടനിൽ നിന്ന് ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് ഇദ്ദേഹമാണ് നേതൃത്വം നൽകിയത്. 1948-ൽ രാജ്യം(6) സ്വതന്ത്രമായപ്പോൾ ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇദ്ദേഹം 1952-ൽ മരിക്കുന്നതു വരെയും ആ പദവിയിൽ തുടർന്നു. ഡി.എസ്. സേനാനായകെയെ ശ്രീലങ്കയുടെ രാഷ്ട്രപിതാവായാണ് കണക്കാക്കുന്നത്.
- 1977 : എ.കെ. ഗോപാലൻ - ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ (ഒക്ടോബർ 1, 1904 - മാർച്ച് 22, 1977 ), എന്ന എ.കെ.ജി കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല.
- 2004 : വി.എം. താർകുണ്ഡെ - മനുഷ്യാവകാശത്തിനും സാമൂഹിക നീതിക്കുംമായി പോരാടിയ ഭാരതത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു വി.എം. താർകുണ്ഡെ എന്ന വിതൽ മഹാദിയോ താർകുണ്ഡെ (ജൂലൈ 3, 1909 - മാർച്ച് 22, 2004).
- 2005 : ജെമിനി ഗണേശൻ - തമിഴ് ചലച്ചിത്ര വേദിയിലെ ഒരു നടനായിരുന്നു ജെമിനി ഗണേശൻ. (നവംബർ 17, 1920 – മാർച്ച് 22, 2005). കാതൽ മന്നൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
- 2007 : പർദുമാൻ സിംഗ് ബ്രാർ - ഒരു ഇന്ത്യൻ കായിക താരമാണ് പർദുമാൻ സിംഗ് ബ്രാർ (15 ഒക്ടോബർ 1927 – 22 മാർച്ച് 2007). ഷോട് പുട്ട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച ഇദ്ദേഹം ഏഷ്യൻ ഗെയിംസിൽ ഒന്നിലധികം മെഡലുകൾ നേടിയ അപൂർവം പേരിൽ ഒരാളാണ്.
- 2010 : പി. എൻ. സുന്ദരം - പി.എൻ സുന്ദരം (18 മാർച്ച് 1934 – 22 മാർച്ച് 2010) മലയാളം, തമിഴ്, തെലുഗു, കന്നഡം ഹിന്ദി ചലച്ചിത്ര രംഗത്ത് ഏകദേശം 250 സിനിമകളിൽ ഛായാഗ്രാഹകൻ എന്ന നിലയ്ക്കും മലയാളത്തിൽ 5 സിനിമകളുടെ സംവിധായകൻ എന്ന നിലയ്ക്കും സംഭാവന നൽകിയ വ്യക്തിയാണ്.
- 2012 : സി.കെ. ചന്ദ്രപ്പൻ - കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളിലൊരാളുമായിരുന്നു ചീരപ്പൻ ചിറയിൽ കുമാരപ്പണിക്കർ ചന്ദ്രപ്പൻ എന്ന സി.കെ. ചന്ദ്രപ്പൻ(നവംബർ 11 1936 - മാർച്ച് 22 2012).
- 2013 : ചിന്വാ അച്ചേബേ - ചിന്വാ അച്ചേബേ, (16 നവംബർ 1930 - 22 മാർച്ച് 2013) ഒരു നൈജീരിയൻ നോവലിസ്റ്റും കവിയും വിമർശകനും ആണ്. യഥാർത്ഥ നാമം ആൽബെർട്ട് ചിന്വാലുമോഗു അച്ചേബേ എന്നാണ്.
- 2019 : കൊളത്തൂർ ടി മുഹമ്മദ് മൗലവി - മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ട്രഷററും മുൻ പി എസ് സി അംഗവും ആയിരുന്നു അദ്ധ്യാപകന്, വിദ്യാഭ്യാസ വിദഗ്ദ്ധന്, ചരിത്ര പണ്ഡിതന്, മതപണ്ഡിതന് തുടങ്ങിയ നിലകളില്‍ ശോഭിച്ച ലീഗ് നേതാവ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)