
രാജ്യം കാത്തിരുന്ന നിർഭയ കേസ് പ്രതികളുടെ വധശിക്ഷ, അതേ ശിക്ഷ വിധിച്ച് ജയിലിൽ കഴിയുന്ന പ്രതികൾ കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ ജയിലുകളില്‍ വധശിക്ഷ കാത്ത് കഴിയുന്നത് 21 പേരാണ്. കഴിഞ്ഞ ദിവസം നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയപ്പോള്‍ മുതല്‍ സംസ്ഥാനത്ത് വധശിക്ഷ കാത്ത് കഴിയുന്നവരുടെ മാനസിക സംഘര്‍ഷം വര്‍ധിച്ചതായാണ് അധികൃതർ വ്യക്തമാക്കുന്നത്.
വധശിക്ഷ ലഭിച്ചവര്‍ കൂടുതല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. 11 പേരാണ് ഇവിടെയുണ്ടായിരുന്നത്. 2018 ല്‍ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷ ലഭിച്ച രണ്ടുപേര്‍ക്ക് കൂടി എത്തിയതോടെ 13 വധശിക്ഷാ തടവുകാരായി. അപ്പീല്‍ പോകുന്നതോടെ മേല്‍ക്കോടതികളില്‍ നിന്ന് വധശിക്ഷ ജീവപര്യന്തമാക്കി കിട്ടുമെന്ന കണക്കുകൂട്ടലിലാണ് ഇവരില്‍ പലരും.
വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നാലുപേര്‍ വീതമാണ് വധശിക്ഷ കാത്ത് കഴിയുന്നത്. ഒടുവില്‍ വധശിക്ഷ ലഭിച്ചത് പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിലെ പ്രതിയായ അമീറുല്‍ ഇസ്ലാമിനാണ്. ഇയാള്‍ വിയ്യൂര്‍ ജയിലിലാണ്. സൗമ്യ കേസില്‍ ഗോവിന്ദ ചാമിക്ക് വധശിക്ഷ ലഭിച്ചെങ്കിലും സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. കേരളത്തില്‍ അവസാനം നടപ്പാക്കിയ വധശിക്ഷ 1991-ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിക്കൊന്ന റിപ്പര്‍ ചന്ദ്രൻ്റേതാണ്. 15 പേരെ തലയ്ക്കടിച്ചു കൊന്ന കേസിലാണ് റിപ്പറിന് വധശിക്ഷ ലഭിച്ചത്.
കുഞ്ഞുങ്ങളെ ദുര്‍മന്ത്രവാദത്തിനുവേണ്ടി കൊന്ന കേസിലെ പ്രതി അഴകേശനെ 1971-ല്‍ പുജപ്പുര ജയിലിൽ തൂക്കിക്കൊന്നു. അതിനുശേഷം പൂജപ്പുരയില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല.
അതേസമയം ജയിലുകളില്‍ നിന്ന് ലഭിക്കുന്ന കണക്കനുസരിച്ച് ഇന്ത്യയില്‍ 476 പേര് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നുണ്ട്. ഹേതല്‍ പരേഖ് എന്ന 14-കാരിയെ 1990-ല്‍ കൊല്‍ക്കത്തയില്‍ വച്ച് ബലാത്സംഗം ചെയ്ത ശേഷം കൊന്ന കേസിലെ പ്രതി ധനന്‍ജോയ് ചാറ്റര്‍ജിയെ 2004 തൂക്കിലേറ്റി. 1995-നു ശേഷം ഇന്ത്യയില്‍ നടന്ന ആദ്യ വധശിക്ഷയായിരുന്നു അത്.
2008-ലെ മുംബൈ ആക്രമണ പരമ്പരയില്‍ പങ്കാളിയായ അജ്മല്‍ കസബിനെ 2012 നവംബര്‍ 21-ന് രാവിലെ പുനെയിലെ യെര്‍വാദ ജയിലില്‍ തൂക്കിലേറ്റി. 2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ മുഹമ്മദ് അഫ്സല് ഗുരുവിനെ 2013 ഫെബ്രുവരി 9-ന് തീഹാര്‍ ജയിലില്‍ തൂക്കിലേറ്റി. 2015 ജൂലായ് 30-ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ 1993 മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)