
ന്യൂഡല്‍ഹി: നിര്‍ഭയ കേസിൽ കുറ്റവാളികളെ നീണ്ട ഏഴുവര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ തൂക്കിലേറ്റിയത് ഇന്നാണ്. മകൾക്ക് നേരിട്ട ആക്രമണത്തിൽ നീതിക്കായുള്ള പോരാട്ടത്തില്‍ സാമ്പത്തികമായും മാനസികമായും തങ്ങളെ പിന്തുണച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് നിരവധി തവണ അവര്‍ പറഞ്ഞിട്ടുണ്ട്. എന്ത് രാഷ്ട്രീയം ആയാലും രാഹുല്‍ഗാന്ധി ഞങ്ങളുടെ മാലാഖയാണെന്ന് നിര്‍ഭയയുടെ പിതാവ് ബദ്രിനാഥ് നേരത്തെ പറഞ്ഞിട്ടുണ്ട്.
നിര്‍ഭയയുടെ കുടുംബത്തെ സാമ്പത്തികമായും മാനസികമായും സഹായിക്കുകയും സഹോദരനെ പൈലറ്റ് ആവാന്‍ പഠിപ്പിച്ചതും രാഹുല്‍ ഗാന്ധിയാണെന്നതും ഒരു രഹസ്യമല്ല. എന്നാൽ താന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിക്കേണ്ടതില്ലെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് നിര്‍ഭയയുടെ പിതാവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
നിര്‍ഭയയുടെ മരണം നൽകിയ ആഘാതത്തില്‍ നിന്ന് പുറത്ത് വരാന്‍ ബദ്രിനാഥിന് കൂടെ ഉണ്ടായിരുന്നത് രാഹുല്‍ ഗാന്ധിയാണെന്ന് കുടുംബം പറഞ്ഞിട്ടുണ്ട്. ഇത് ഒരിക്കലും രാഷ്ട്രീയ ലാഭം മുന്‍ നിര്‍ത്തിയായിരുന്നില്ലെന്നും ബദ്രിനാഥ് പറയുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷം ഇന്നായിരുന്നു മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന് ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷ പുലര്‍ച്ചെ കൃത്യം അഞ്ചരയ്ക്ക് നടപ്പാക്കിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)