
ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സ്പൈസ്ജെറ്റ് റദ്ദാക്കി. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 30 വരെയുള്ള വിമാന സര്‍വീസുകളാണ് നിര്‍ത്തലാക്കിയിരിക്കുന്നത്.
സാഹചര്യങ്ങള്‍ സാധാരണ നിലയിലെത്തുന്നതോടെ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കും.
'വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മാര്‍ട്ട് 21 മുതല്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ രാജ്യാന്തര സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു.'- സ്പൈസ് ജെറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 240=ഓളം ട്രെയിന്‍ സര്‍വീസുകളും രാജ്യത്ത് നിര്‍ത്തലാക്കിയിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)