
ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസൺ 2 ഉൾപ്പെടെയുള്ള പരിപാടികൾ നിർത്തിവച്ചേക്കുമെന്ന് സൂചന. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
'എൻഡെമോൾ ഷൈൻ ഇന്ത്യ ജീവനക്കാരുടെയും കലാകാരന്മാരുടെയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നൽ നൽകുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്ട്രേറ്റീവ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റുകളും താൽക്കാലികമായി നിർത്തിവയ്ക്കുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സർക്കാരിന്റെ ജാഗ്രത നിർദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് തീരുമാനം. ഇതുവരെ കമ്പനിയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നു. എല്ലാവരും സുരക്ഷിതമായിരിക്കുക. നിങ്ങളെ രസിപ്പിക്കാൻ വൈകാതെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു'- എൻഡെമോൾ കുറിച്ചു.
എൻഡെമോൾ ഷൈൻ ഇന്ത്യ നിർമ്മിക്കുന്ന മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ചെന്നൈ ഇവിപി ഫിലിം സിറ്റിയിലാണ് നടക്കുന്നത്. ബിഗ് ബോസ് സീസൺ 2 മലയാളം അവസാനിപ്പിക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുന്നൂറോളം പേരാണ് ബിഗ് ബോസ് മലയാളം ഷോയുടെ അണിയറയിൽ പ്രവർത്തിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)