
തിരുവനന്തപുരം: ശ്രവണശേഷി നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനും മാതാപിതാക്കള്‍ക്ക് പ്രത്യേക കൗണ്‍സിലിങ് നല്‍കുന്നതിനും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാലവിദ്യാലയം ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസും പ്ലസ്ടുവും ഉള്‍പ്പെടെ അമ്പത് ശതമാനമോ അതില്‍ കൂടുതലോ മാര്ടെക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ അഖിലേന്ത്യ ആപ്ട്ടിട്ട്യുഡ് ടെസ്റ്റിന് (എഐഒടി) കീഴില്‍ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യണം. ഉദ്യേഗാര്‍ത്ഥികള്‍ക്ക് ബാലവിദ്യാലയത്തിന് കീഴില്‍ സൗജന്യ പരിശീലനം നല്‍കും. ശ്രവണ സഹായി ഉപകരണങ്ങളുടെ സഹായത്തോടെ ശിശുക്കളിലും മൂന്നുവയസില്‍ താഴെയുള്ള കുട്ടികളിലും ശേഷിക്കുന്ന കേള്‍വി ശക്തി പരമാവധി ഉപയോഗപ്പെടുത്താന്‍ അദ്ധ്യാപകരെ പ്രാപ്തമാക്കുന്ന രീതിയിലാണ് ഏര്‍ളി ചൈല്‍ഡ്ഹുഡ് സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ഹിയറിംഗ് കോഴ്സ് സജ്ജമാക്കിയിരിക്കുന്നത്. ജൂണ്‍ മുതല്‍ ഏപ്രില്‍ വരെയാണ് പരിശീലന കാലയളവ്. വ്യക്തിഗത പരിശീലനത്തിന് ശേഷമായിരിക്കും നിയമനം.
കൂടുതല്‍ വിവരങ്ങള്‍ക്ക്- hear@balavidyalayaschool.org, +91 44 24917199.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)