
തിരുവനന്തപുരം: കൊറോണ രോഗം കേരളത്തിൽ വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കെഎസ്ആർടിസി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയൻ ഗതാഗത മന്ത്രിക്കും, കെഎസ്ആർടിസി എം.ഡി-ക്കും കത്ത് നൽകി. കെഎസ്ടിഇയു സംസ്ഥാന ജനറൽ സെക്രട്ടറി എം ജി രാഹുലാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് കത്ത് നൽകിയത്.
കൊറോണ വൈറസ് പത്തനംതിട്ട ജില്ലയിൽ 5 പേർക്ക് ബാധിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് പൊതുജനങ്ങളുമായി എറ്റവും കൂടുതൽ ഇടപഴകുന്നവരാണ് കെഎസ്ആർടിസി ജീവനക്കാരെന്ന് കത്തിൽ പറയുന്നു. ഒരു ദിവസം 29 ലക്ഷം യാത്രക്കാരാണ് കെഎസ്ആർടിസി ബസിൽ കയറുന്നത്. എയർപോർട്ടിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും തുടങ്ങി എല്ലാ തിരക്കുളള പ്രദേശങ്ങളിലേക്കും ആവശ്യാനുസരണം സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി-യിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഈ വാർത്ത പുറത്ത് വന്നതോടു കൂടി ആശങ്കയിലാണ്. യാതൊരു സുരക്ഷാ മുൻകരുതലും ഇല്ലാതെയാണ് അവർ ജോലി ചെയ്യുന്നത്. നാളെ ആറ്റുകാൽ പൊങ്കാല കൂടി നടക്കുന്ന സാഹചര്യത്തിൽ ഡ്രൈവർ, കണ്ടക്ടർ, ടിക്കറ്റ് & കാഷ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അടിയന്തരമായി മാസ്ക്, കൈയ്യുറ തുടങ്ങിയ സുരക്ഷ ക്രമീകരങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ എർപ്പെടുത്താൻ വേണ്ട നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)