
ചണ്ഡിഗഡ്: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച ബി.ജെ.പി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടാർ അടക്കമുള്ളവരുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ സംസ്ഥാന സർക്കാറിന്റെ കൈവശമില്ലെന്ന് റിപ്പോർട്ട്. ഹരിയാന ഗവർണർ സത്യദേവ് നാരായൺ ആര്യ, സംസ്ഥാന മന്ത്രിമാർ എന്നിവരും പൗരത്വം തെളിയിക്കാൻ രേഖകളില്ലാത്തവരുടെ ഗണത്തിൽപ്പെടുമെന്നാണ് വിവരം.
ജനുവരി 20-ന് പാനിപ്പട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ ലഭ്യമല്ലെന്നാണ് സംസ്ഥാന പൊതു വിവരാവകാശ ഒാഫീസർ പി.പി കപൂർ വ്യക്തമാക്കിയത്.
അനധികൃത കുടിയേറ്റം തടയുമെന്നും ദേശീയ പൗരത്വ രജിസ്റ്റർ ഹരിയാനയിൽ നടപ്പാക്കുമെന്നും കഴിഞ്ഞ സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഖട്ടാർ വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിക്ക് പൗരത്വം തെളിയിക്കാനുള്ള രേഖയില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നത്.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് മതപീഡനത്തിന് വിധേയരായ 1,500-ഓളം പേർ ഹരിയാനയിലുണ്ടെന്ന് ജനുവരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഖട്ടാർ വ്യക്തമാക്കിയിരുന്നു. ഇതിൽ ഒരു മുസ്ലിം കുടുംബവും ഉൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)