
ന്യൂഡല്‍ഹി: ഡൽഹിയിൽ നടന്ന വർഗ്ഗീയ കലാപത്തിന്റെ കാരണക്കാർ പ്രതിപക്ഷമായ കോൺഗ്രസാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സത്യത്തിനായി പൊരുതാൻ മോദി സർക്കാരിന് മടിയില്ലെന്നും പ്രതിപക്ഷം ജനങ്ങളെ ഇളക്കി വിടുകയാണെന്നും അദ്ദേഹം ബിഹാറിൽ പങ്കെടുത്ത ഒരു പരിപാടിയിൽ സംസാരിക്കവെ അഭിപ്രായപ്പെട്ടു.
അതേസമയം, ഡൽഹിയിലെ കലാപത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. കലാപത്തിന് ശമനമുണ്ടായ വടക്കുകിഴക്കൻ ഡൽഹിയിൽ ജനങ്ങൾ പുറത്തിറങ്ങിത്തുടങ്ങി. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള കനത്ത സുരക്ഷാ സന്നാഹം എല്ലായിടത്തും തുടരുകയാണ്. ജനജീവിത സ്ഥിതി സാധാരണ നിലയിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ നിരോധനാജ്ഞയിൽ ഇളവ് നൽകി.
അതേ സമയം, കലാപത്തിൽ സാരമായി പരിക്കേറ്റ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്തുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കഴിഞ്ഞ ദിവസം കാണുകയുണ്ടായി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)