
അങ്കാറ: ഡല്‍ഹിയില്‍ മുസ്ലിങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിപ് എര്ദോഗന്. ഇരുമ്പ് ദണ്ഡുകള് ഉപയോഗിച്ച് മുസ്ലിങ്ങള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രമണം നടന്നതായി എര്ദോഗാന് ആരോപിച്ചു.
'കൂട്ടക്കൊലകള്‍ വ്യാപകമായി നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. എന്ത് കൂട്ടക്കൊലകള്‍? മുസ്ലിങ്ങളുടെ കൂട്ടക്കൊല, ആരാണ് ഇതിന് പിന്നില്‍? ഹിന്ദുക്കള്‍... ഈ ആളുകള്‍ ആഗോള സമാധാനം എങ്ങനെ സാധ്യമാക്കും? അത് അസാധ്യമാണ്. പ്രസംഗങ്ങള്‍ നടത്തുമ്പോള്‍-അവര്‍ക്ക് വലിയ ജനസംഖ്യയുള്ളതിനാല്‍-ഞങ്ങള്‍ ശക്തരാണെന്ന് അവര്‍ പറയുന്നു, പക്ഷേ അത് ശക്തിയല്ല,'- അങ്കാറയില്‍ നടന്ന പ്രസംഗത്തില്‍ തുര്‍ക്കി പ്രസിഡന്റ് കുറ്റപ്പെടുത്തി.
ഡല്‍ഹി കലാപത്തെ അപലപിച്ച് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനും രംഗത്ത് എത്തിയിരുന്നു. ഡല്‍ഹിയില്‍ മുസ്ലിങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തെ അപലപിക്കുന്നു, നിരപരാധികളായ നിരവധി പേര് കൊല്ലപ്പെടുകയും മുസ്ലിം പള്ളികളും മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്തുകളും വ്യാപകമായി നശിപ്പിച്ചു.
മുസ്ലീം വിരുദ്ധ അതിക്രമത്തിന് പ്രേരിപ്പിക്കുന്നവരെയും കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എല്ലാ മുസ്ലിം പൗരന്മാരുടെയും സുരക്ഷയും രാജ്യത്തുടനീളമുള്ള ഇസ്ലാമിക പുണ്യസ്ഥലങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണമെന്നും ഒഐസി മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ അഞ്ച് ദിവസമായി തുടരുന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ആരംഭിച്ച സംഘര്‍ഷം വര്‍ഗീയ കലാപമായി മാറുകയായിരുന്നു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളുമാണ് അഗ്നിക്കിരയായത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)