
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുര, മൗജ്പുര് എന്നിവിടങ്ങളില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. കല്ലേറില്‍ പരിക്കേറ്റ പോലീസുകാരന് മരിച്ചു. ഹെഡ് കോണ്‍സ്റ്റബിളായ രത്തന്‍ലാലാണ് മരിച്ചത്. മറ്റൊരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തു.
ഇതിനിടെ, വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വളരെ ദുഃഖകരമായ കാര്യങ്ങളാണ് നടന്നക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഡല്‍ഹിയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഘര്‍ഷം വ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സിഎഎ-യെ പിന്തുണച്ച് ബിജെപി പ്രാദേശിക നേതാവ് കപില്‍ മിശ്ര നടത്തിയ റാലിയാണ് സംഘര്‍ഷത്തിലേക്ക് വഴിമാറാന്‍ കാരണമായത്.
അതേസമയം, രാജ്യതലസ്ഥാനത്ത് സമാധാനത്തിനും ഐക്യത്തിനും ക്ഷതമേറ്റെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായോട് അദ്ദേഹം ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ അനുകൂലകരും, പ്രതികൂലകാരും ഇന്ന് ഡല്‍ഹിയുടെ വിവിധ സ്ഥലങ്ങളിലായി ഏറ്റുമുട്ടിയിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മൗജ്പുര്, ജാഫറാബാദ് എന്നിവിടങ്ങളിലായി ഞായറാഴ്ച ഉണ്ടായ ആക്രമണം തിങ്കളാഴ്ചയും തുടരുകയായിരുന്നു. ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ പ്രതിഷേധക്കാരുടെ വെടിയേറ്റ് ഒരു പോലീസുദ്യോഗസ്ഥന് കൊല്ലപ്പെട്ടിരുന്നു. ഡല്‍ഹി പോലീസിനോട് ക്രമസമാധാനം വീണ്ടെടുക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊളളാന്‍ നിര്‍ദേശം നല്‍കിയതായി ലെഫ്.ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)