
തെഹ്റാന്: ഇറാനിലെ ഖുമില്‍ കൊറോണ വൈറസ് മൂലമുണ്ടായ അസുഖത്തെ തുടര്‍ന്ന് രണ്ട് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു. ഇതുവരെ അഞ്ച് പേര്‍ക്കാണ് ഇറാനില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത്. ചൈനീസ് നഗരമായ വുഹാനില്‍ നിന്നുമെത്തിയ 60 ഇറാനിയന്‍ വിദ്യാര്‍ത്ഥികളെ 14 ദിവസം പ്രത്യേക നിരീക്ഷണത്തില്‍ വെച്ചിരുന്നു. അതിനു ശേഷം ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്തുവെന്ന് ഇറാന് ആരോഗ്യമന്ത്രി സയീദ് നമാകി പറഞ്ഞു.
പ്രതിരോധ നടപടികളുടെ ഭാഗമായി ഖുമിലെ മത വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളും അടച്ചുപൂട്ടിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. പശ്ചിമേഷ്യയില്‍ ഇതുവരെ വളരെ കുറച്ച് കൊറോണ വൈറസ് ബാധകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. വിനോദസഞ്ചാര കേന്ദ്രം കൂടിയായ യുണൈറ്റഡ് അറബ് എമിറേറ്റുകളില്‍ ഒന്‍പത് വൈറസ് കേസുകളും ഈജിപ്തില്‍ ഒരു കേസും സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇയിലെ ഒമ്പത് പേരില്‍ ഏഴു പേര് ചൈനീസ് പൗരന്മാരാണ്, ഒരാള്‍ ഫിലിപ്പിനോയും മറ്റൊരാള്‍ ഇന്ത്യന്‍ പൗരനുമാണ്. അതിനിടെ കൊറോണ വൈറസ് കാരണം മൂന്നാഴ്ച്ചയോളം നിര്‍ത്തിവെച്ച ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് ഈജിപ്ത് അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)