
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന, വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി മലയാള സിനിമയില്‍ മുഖ്യമന്ത്രിയായി വേഷമിടുന്ന, പ്രേക്ഷകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം വണ്ണിന്റെ ടീസര്‍ പുറത്തുവന്നു. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് മമ്മൂട്ടി എത്തുന്നത്. നിരവധി ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ബോബി - സഞ്ജയ് ടീമാണ് വണ്ണിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജു ജോര്‍ജ്, സംവിധായകന് രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്, ശങ്കര്‍ രാമകൃഷ്ണന്, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്, മേഘനാഥന്, സുദേവ് നായര്‍, മുകുന്ദന്, സുധീര്‍ കരമന, ബാലാജി, ജയന് ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്, വി.കെ ബൈജു, നന്ദു തുടങ്ങി വമ്പന്‍ താരനിരയാണ് വണ്ണിലുള്ളത്. ആര്. വൈദി സോമസുന്ദരമാണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദറും ഗാനരചന റഫീഖ് അഹമ്മദുമാണ്. എഡിറ്റിങ് നിഷാദ് യൂസഫ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)