
ന്യൂഡല്‍ഹി: മുംബൈയില്‍ നിന്ന് യു.പി പൊലീസ് അറസ്റ്റ് ചെയ്ത ഡോ. കഫീല്‍ ഖാന് ജാമ്യം ലഭിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും പുറത്തിറങ്ങാനായിട്ടില്ലെന്ന് ഭാര്യ സബിസ്ത ഖാന്. കഫീല്‍ ഖാനെ പുറത്തുവിട്ടില്ലെന്ന കാര്യം ഭാര്യ സബിസ്ത ഖാന് ട്വീറ്റിലൂടെയാണ് അറിയിച്ചത്. ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ യു.പി പൊലീസ് വിസമ്മതിച്ചു.
അലീഗഢ് സി.ജെ.എം കോടതിയാണ് കഫീല്‍ ഖാന് ഫെബ്രുവരി 10ാം തീയതി ജാമ്യം അനുവദിച്ചത്. ഡോ. കഫീല്‍ ഖാന് പുറത്തിറങ്ങുന്നത് പൊലീസ് ബോധപൂര്‍വം വൈകിപ്പിക്കുകയാണെന്നാണ് ആരോപണം.
This is Sabista Khan .. 72 hrs has passed and dr kafeel Khan has not been released.... plz Help us... #FreeDrKafeel @ReallySwara @_YogendraYadav @UmarKhalidJNU @kanhaiyakumar @abhisar_sharma @ravishndtv @kunalkamra88 @anandrai177 @DrHarjitBhatti pic.twitter.com/q6IW7sM9UD
— Dr Kafeel Khan (@drkafeelkhan) February 13, 2020
യോഗിക്കും യു.പി പൊലീസിനും നിയമവ്യവസ്ഥയോട് എന്തെങ്കിലും ആദരവുണ്ടോയെന്ന് സംവിധായകന് അനുരാഗ് കശ്യപ് ട്വിറ്ററില്‍ ചോദിച്ചു.
യു.പി പൊലീസ് കോടതിക്കും മുകളിലാണോയെന്ന് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കര്‍ ട്വീറ്റില്‍ ചോദിച്ചു.
ജനുവരി 29 ബുധനാഴ്ചയാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ണ് കേസ്. മുംബൈയില്‍ സി.എ.എ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് വരാനിരിക്കെ അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നടന്ന പരിപാടിയില്‍ പ്രസംഗിച്ചതിന്റെ പേരിലായായിരുന്നു അറസ്റ്റ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)