
പൃഥ്വിരാജും ബിജു മേനോനും പ്രധാന താരങ്ങളായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമായ അയ്യപ്പനും കോശിയും സക്സസ് ടീസര്‍ പുറത്തിറക്കി. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. അനാര്‍ക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത്. അന്ന രാജന്, സിദ്ദിഖ്, സാബുമോന്, ഷാജു ശ്രീധര്‍, ഗൗരി നന്ദ ,അനുമോഹന്‍ ജോണി ആന്റണി, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ചിത്രം നിര്‍മിക്കുന്നത് കൊയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും, പി.എം.ശശിധരനും ചേര്‍ന്നാണ്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം സംവിധായകന്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)