
പട്ടാമ്പി: പട്ടാമ്പി താലൂക്കിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ സെൻ്ററിൻ്റെ ആറാം വാർഷികവും, പുസ്തക പ്രകാശനവും, ഇൻഫർമേഷൻ കാർഡ് സമർപ്പണവും ഫെബ്രുവരി 9-ന് രാവിലെ 10-ന് മേലെ പട്ടാമ്പി വെൽക്കം ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പട്ടാമ്പിയിലെ പ്രാദേശിക മാധ്യമ പ്രവർത്തകരായ ടി.വി.എം.അലിയുടെ (കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം) അഞ്ചാമത് കഥാസമാഹാരം 'പൂഴിപ്പുഴ' യുടെ പ്രകാശനവും, കെ.കെ.പരമേശ്വരൻ്റെ 'പുഴയൊഴുകുന്നു' എന്ന പ്രഥമ കവിതാ സമാഹാരത്തിൻ്റെ ആസ്വാദനവും വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കും.
മീഡിയ സെൻ്റർ പ്രസിഡൻ്റ് കെ.പി.കിരൺ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൻ്റെ ഉദ്ഘാടനവും പുസ്തക പ്രകാശനവും മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവ്വഹിക്കും. കവി പി.രാമൻ പുസ്തകം സ്വീകരിക്കും.
മീഡിയ സെന്റർ വാർഷികാഘോഷം പട്ടാമ്പി നഗരസഭ ചെയർമാൻ കെ.എസ്.ബി.എ.തങ്ങൾ ഉദ്ഘാടനം ചെയ്യും. ഇൻഫർമേഷൻ കാർഡ് സമർപ്പണം പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ.നാരായണദാസ് നിർവ്വഹിക്കും.
പുസ്തക പരിചയവും മുഖ്യ പ്രഭാഷണവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.സി.പി.ചിത്രഭാനു നിർവ്വഹിക്കും. കവിതാസ്വാദനം വി.ഗിരീഷ് ആറങ്ങോട്ടുകര നടത്തും.
ചടങ്ങിൽ നിരവധി എഴുത്തുകാരും മാധ്യമ പ്രവർത്തകരും പൊതു പ്രവർത്തകരും പങ്കെടുക്കുമെന്ന് മീഡിയ സെൻ്റർ പ്രസിഡൻ്റ് കെ.പി.കിരൺ, സെക്രട്ടറി എം.വിഷ്ണു, ഖജൻജി പി.വി.വിജീഷ് എന്നിവർ അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)