
പൊട്ടറ്റോ 4 എണ്ണം എടുത്ത് തൊലി കളഞ്ഞ് കട്ട് ചെയ്ത് എടുക്കുക. 3 സവാള, 3 പച്ചമുളക് ഒരു തക്കാളി ഇവ അരിഞ്ഞെടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് പച്ചമുളകും പൊട്ടറ്റോയും തക്കാളിയും ഉപ്പും ഇട്ട് നല്ലതുപോലെ വഴറ്റി കുറഞ്ഞ തീയിൽ മൂടിവെച്ച് വേവിക്കുക. (വെള്ളം ഒഴിക്കണ്ട). ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. 1tspn മുളക് പൊടി, ഒരു tspn ഗരം മസാല പൊടി, 1 tab മല്ലിപൊടി, 1/2 ts മഞ്ഞൾ പൊടി ഇതെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മല്ലിയിലയും പുതിനയിലയും ചേർത്ത് തീ ഓഫ് ചെയ്യുക.
ഇനി നെയ് ചോറ് വെയ്ക്കുക. രണ്ട് ഗ്ലാസ്സ് ബസുമതി റൈസ് എടുത്ത് വയ്ക്കുക. ഒരു പത്രത്തിൽ 1 tab നെയ്യ് ഒഴിച്ച് ഗ്രാമ്പു, ഏലക്ക, പട്ട, തക്കോലം ഇടുക. 4 ഗ്ലാസ്സ് വെള്ളവും ഒരു ടpoon നാരങ്ങാ നീരും ആവശ്യത്തിന് ഉപ്പും ചേർത്ത് അരി വേവിച്ചെടുക്കുക. ഇതിലേക്ക് പൊട്ടറ്റോ മസാല ചേർത്ത് മിക്സ് ചെയ്ത് മുകളിൽ നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ഉള്ളിയും ഇടുക. ഇത്തിരി പൈനാപ്പിൾ എസ്സൻസും മല്ലിയിലയും പുതിനയിലയും ചേർക്കുക. കുറഞ്ഞ തീയിൽ 5 മിനിറ്റ് മൂടി വെക്കുക. അടിപൊളി പൊട്ടറ്റോ ബിരിയാണി റെഡി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)