
വാഷിംഗ്ടൺ: പൗരത്വ നിയമ ഭേദഗതി പൂർണമായും ഭരണഘടനാ ലംഘനമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ. ഇന്ത്യൻ ഭരണഘടനയ്ക്ക് മാത്രമല്ല, അന്താരാഷ്ട്ര മനുഷ്യാവകാശത്തിനും എതിരാണ് പൗരത്വ നിയമ ഭേദഗതി. ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുകയാണ് പൗരത്വ നിയമഭേദഗതിയിലൂടെ ചെയ്യുന്നതെന്നും ആംനസ്റ്റി അഭിപ്രായപ്പെട്ടു.
ആഫ്രിക്കയിലെ വിദേശകാര്യ ഉപകമ്മിറ്റി, ആഗോള ആരോഗ്യ സംഘടനകൾ, ആഗോള മനുഷ്യാവകാശ സംഘടനകൾ എന്നിവരുടെ മുമ്പാകെ സമർപ്പിച്ച സാക്ഷ്യപത്രത്തിലാണ് ആംനെസ്റ്റി ഇന്റർനാഷണൽ ഏഷ്യ പസഫിക് അഡ്വക്കേസി മാനേജർ ഫ്രാൻസിസ്കോ ബെൻകോസ്മി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, പൗരത്വ നിയമഭേദഗതി എന്നത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ഉൾക്കൊണ്ടാണ് ഈ നിയമം പ്രാബല്യത്തിൽ വന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.
ഇന്ത്യയിലും അതിന്റെ ഭരണഘടനയിലും വിശ്വസിക്കുന്ന ലോകത്തെ ഏത് രാജ്യത്തു നിന്നുമുള്ള ഏതൊരു മതത്തിലെയും വ്യക്തിക്ക് ഉചിതമായ പ്രക്രിയയിലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാവുന്നതാണ്. അതിൽ ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)