
ഹുബ്ലി: കര്‍ണാടകയിലെ ഹുബ്ലിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്ക്കെതിരെ വന്‍ പ്രതിഷേധം. പൊലീസ് അനുമതി നിഷേധിച്ചിട്ടും സവിദാന്‍ സംരക്ഷണ സമിതി (ഭരണഘടന സംരക്ഷണ സമിതി) യിലെ അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന പ്രതിഷേധക്കാര്‍ കോടതി സര്‍ക്കിളില്‍ അമിത് ഷായ്ക്കും എന്‍.ആര്.സി, സി.എ.എ എന്നിവയ്ക്കെതിരെയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധ പ്രകടനം നടത്താന്‍ ശ്രമിച്ചു. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
അമിത് ഷായുടെ ഹുബ്ലി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രംഗത്തുവന്ന ഒരു സംഘം പ്രതിഷേധക്കാര്‍ "ഗോ ബാക്ക് അമിത് ഷാ" മുദ്രാവാക്യങ്ങള്‍ മുഴക്കുകയും കറുത്ത ബലൂണുകള്‍ വായുവില്‍ പറത്തുകയും ചെയ്തു. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പൊലീസ് കസ്റ്റഡിയിലായത്.
ഏതാനും പരിപാടികളില്‍ പങ്കെടുത്ത ശേഷം ബംഗളൂരുവിലെത്തിയ അമിത് ഷാ, ഇന്ന് വൈകുന്നേരം ബി.ജെ.പിയുടെ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്താന്‍ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനായി ഹുബ്ലിയിലേക്ക് പോകാനിരിക്കെയാണ് പ്രതിഷേധം കനക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)