
ന്യൂഡൽഹി: വിവാദങ്ങളും പ്രതിഷേധവും നിലനിൽക്കെ പൗരത്വനിയമ ഭേദഗതിയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ നിലവിൽ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി.
ജനുവരി 10 മുതൽ നിയമം നിലവിൽ വന്നുവെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.നിയമത്തിന്റെ ചട്ടങ്ങൾ രൂപം കൊടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നതാണ്. മാത്രമല്ല നിയമത്തിനെതിരെ സുപ്രീം കോടതിയിൽ നിരവധി ഹർജികൾ നിലനിൽക്കെയാണ് നിർണായക നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. നിയമത്തിനെതിരെ സുപ്രീം കോടതിയുടെ സ്റ്റേ ഇല്ലാത്തതിനാൽ മുന്നോട്ടുപോകാമെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്നാണ് വിവരങ്ങൾ.
കേന്ദ്ര സർക്കാർ ഇറക്കിയ ഗസറ്റ് നോട്ടിഫിക്കേഷൻ താഴെ കൊടുക്കുന്നു
MINISTRY OF HOME AFFAIRS
NOTIFICATION
New Delhi, the 10th January, 2020
S.O. 172(E).—In exercise of the powers conferred by sub-section (2) of the section 1 of the Citizenship (Amendment) Act, 2019 (47 of 2019), the Central Government hereby appoints the 10th day of January, 2020, as the date on which the provisions of the said Act shall come into force.
[F. No. 26011/01/2015-IC-I(Part)]
ANIL MALIK, Addl. Secy
-----------------------
[പൗരത്വത്തിന്റെ സെക്ഷൻ 1 ലെ ഉപവിഭാഗം (2) നൽകുന്ന അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ
(ഭേദഗതി) നിയമം , 2019 (47 of 2019), കേന്ദ്രസർക്കാർ 2020 ജനുവരി 10-ന് നിയമത്തിലെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുന്ന തീയതിയായി പ്രഖ്യാപിക്കുന്നു].
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)