
വാരണാസി: ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പോരാടി ജയിലില്‍ പോകേണ്ടി വന്നവരെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി വദ്ര. വാരണാസിയില്‍ പ്രധാനമന്ത്രി മോദിയുടെ മണ്ഡലത്തിലാണ് പൗരത്വ പ്രക്ഷോഭങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് പ്രിയങ്കയുടെ സന്ദര്‍ശനം. വാരണാസിയില്‍ പൗരത്വപ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് ജയിലില്‍ പോകേണ്ടിവന്ന 59 പേരോടും പ്രിയങ്ക സംസാരിച്ചു കഴിഞ്ഞു. അതില്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ 12 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. യോഗി സര്‍ക്കാര്‍ തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് അറസ്റ്റിലായവര്‍ പറഞ്ഞതായി പ്രിയങ്ക മാധ്യമങ്ങളെ അറിയിച്ചു.
ഡിസംബര്‍ 19 നാണ് വാരണാസിയില്‍ 59 പേര് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ 18 മാസം പ്രായമായ ഒരു കുഞ്ഞിന്റെ മാതാപിതാക്കളും ഉള്‍പ്പെടുന്നു. ഇപ്പോള്‍ അവര്‍ക്ക് ജാമ്യം ലഭിച്ചുകഴിഞ്ഞു. അവരെയും പ്രിയങ്ക സന്ദര്‍ശിച്ചു. വാരണാസിയ്ക്കു പുറമെ ഉത്തര്‍ പ്രദേശില്‍ കൊല്ലപ്പെട്ട നിരവധി പേരുടെ വീടുകളില്‍ പ്രിയങ്ക ഇതിനകം സന്ദര്‍ശിച്ചുകഴിഞ്ഞു. ഉത്തര്‍ പ്രദേശില്‍ 20-ല്‍ കൂടുതല്‍ പേര് ഇതിനകം കൊല്ലപ്പെട്ടുട്ടിട്ടുണ്ട്.
അതേസമയം, രാജസ്ഥാനിലെ കോട്ടയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ വീടുകള്‍ പ്രിയങ്കാ ഗാന്ധി എന്തുകൊണ്ടാണ് സന്ദര്‍ശിക്കാത്തതെന്ന് ബിജെപി പരിഹസിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)