
കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊൽക്കത്തയിൽ വൻ പ്രതിഷേധത്തിന് ആഹ്വാനം. പ്രധാനമന്ത്രിയെ വഴിയിൽ തടയുമെന്ന് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. പ്രധാനമന്ത്രി എത്തുമ്പോൾ വിമാനത്താവളം വളയാനും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കൊൽക്കത്തയിൽ ശനി, ഞായര്‍ ദിവസങ്ങളില്‍ നാല് പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കെയാണ് പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്. മോദിക്കെതിരെ പ്രതിഷേധിക്കുമെന്ന് ഇടതുപാര്‍ട്ടികളും വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിവിധ സംഘടനകളാണ് കൊൽക്കത്തയിൽ പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്. 17 ഇടത് പാർട്ടികളുടെ സംയുക്ത ഫോറവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊൽക്കത്ത നഗരത്തിൽ മാത്രമല്ല കേന്ദ്രങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനം നൽകിയിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവും പി.ബി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ബിമൻ ബോസ് അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധമാണ് കൊല്‍ക്കത്തയില്‍ അരങ്ങേറിയിരുന്നത്. നരേന്ദ്ര മോദി 'ഗോ ബാക്ക്' പ്രതിഷേധിക്കണമെന്നാണ് സോഷ്യല്‍ മീഡയയില്‍ അടക്കം പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്യുന്നത്.
നേരത്തെ, പൗരത്വ പ്രതിഷേധം കത്തുന്ന സാഹചര്യത്തില്‍ അസമിലെ ഗുവാഹത്തി സന്ദർശനം പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കിയിരുന്നു. ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസ് ഉദ്ഘാടനമാണ് മോദി റദ്ദാക്കിയത്. ഗെയിംസിന്റെ മൂന്നാം എഡിഷനാണ് അസം തലസ്ഥാനമായ ഗുവാഹത്തിയിൽ നടക്കുന്നത്.
പ്രക്ഷോഭം ശക്തമാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സര്‍വ സന്നാഹങ്ങളും ഒരുക്കിയാണ് മോദി കൊല്‍ക്കത്തയില്‍ എത്തുന്നത്. വിമാനത്താവളത്തില്‍ റണ്‍വേയുടെ അരികില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കാനും റോഡ് മാര്‍ഗം പ്രതിഷേധമുണ്ടായാല്‍ വിമാനത്താവളത്തില്‍ നിന്നും ചോപ്പര്‍ വഴി പോകാനുമുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.
മൂന്ന് സംഘടനകള്‍ വിമാനത്താവള പരിസരത്ത് വലിയ തോതിലുള്ള പ്രതിഷേധത്തിന് ആസൂത്രണം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച സുരക്ഷാ സേനയും ഉദ്യോഗസ്ഥരും പോലിസും സംസ്ഥാന സര്‍ക്കാരും മോദി പുറപ്പെടാന്‍ പോകുന്ന വിമാനത്താവളത്തില്‍ റൂട്ട് സര്‍വേ നടത്തിയിരുന്നു. വിഐപികള്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന റോഡിന് ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വ്യോമസേനയുടെ ചോപ്പര്‍ സ്റ്റാന്‍ഡ്ബൈയില്‍ സൂക്ഷിക്കാനാണ് തീരുമാനം. വലിയ തോതിലുള്ള പ്രതിഷേധമുണ്ടെങ്കില്‍, പ്രധാനമന്ത്രിയെ മൈതാനിലെ ആര്‍സിടിസി ഗ്രൗണ്ടിലേക്ക് കൊണ്ടുപോകാന്‍ ചോപ്പര്‍ ഉപയോഗിക്കും. റോഡ് മാര്‍ഗമാണെങ്കില്‍ പ്രധാനമന്ത്രി സഞ്ചരിക്കുന്ന റോഡില്‍ തടസങ്ങളുണ്ടാകാതിരിക്കാന്‍ മെട്രോ ഇടനാഴി, എയര്‍ ട്രാഫിക് കണ്ട്രോള് ടവര്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച മുതല്‍ രണ്ട് ദിവസത്തേക്ക് നിര്‍ത്തി വയ്ക്കാനും തീരുമാനമായിട്ടുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിച്ചേരും എന്നാണ് വിവരം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)