
ന്യൂഡല്‍ഹി: വിദേശനയവുമായി ബന്ധപ്പെട്ട തിരിച്ചടികള്‍ക്ക് ദേശീയ പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റര്‍ എന്നിവ ഇടയാക്കുമെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ശിവശങ്കര്‍ മേനോന്.
'അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകും. നിലവില്‍ വളരെ മോശമായ പ്രതികരണമാണ് ഇവ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിലുള്ളത്. നയതന്ത്രം കൂടുതല്‍ കടുപ്പമേറിയതാകും. നിലവില്‍ രാജ്യം ബഹുസ്വരവും മതേതരവുമായ ഒരു സമൂഹമാണ്. അതിനാല്‍ ഭീകരവാദം അടക്കമുള്ളവ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഇന്ത്യയെ ബാധിച്ചിട്ടുള്ളു. എന്നാല്‍, പുതിയ നീക്കത്തിലൂടെ രാജ്യമെന്ന ആശയം പോലും ചോദ്യം ചെയ്യപ്പെടുകയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സ്ഥാനമില്ലെന്ന സ്ഥിതി വന്നാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നടപടികളുടെ തുടര്‍ച്ചയാണ് ഇവയെന്ന് ബിജെപി അവകാശപ്പെടുന്നു. എന്നാല്‍ അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്. ന്യൂനപക്ഷങ്ങള്‍ ഭയന്ന് കഴിയേണ്ടി വരുന്ന സാഹചര്യം ഇന്ന് സംജാതമായിരിക്കുന്നു. അതിനാല്‍ അന്നത്തെ സാഹചര്യങ്ങളുമായി നിലവിലെ സ്ഥിതിഗതികളെ താരതമ്യം ചെയ്യാന്‍ കഴിയില്ല'.- അദ്ദേഹം പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)