
ലഖ്നോ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ചയും രൂക്ഷമായ പ്രതിഷേധം തുടരുമ്പോള്‍ പൊലീസ് വെടിവെയ്പ്പിലും സംഘര്‍ഷത്തിലും ഇതുവരെ കൊല്ലപ്പെട്ടത് 15 പേരാണ്. മരിച്ചവരില്‍ എട്ടു വയസുകാരനും ഉള്‍പ്പെടും. പല സ്ഥലങ്ങളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 21 സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയിട്ടുണ്ട്.
പൊലീസ് വെടിവെയ്പ്പിലല്ല പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടതെന്ന് ഡി.ജി.പി ഒ.പി സിങ് അവകാശപ്പെട്ടു. ഒരാളെ പോലും വെടിവെച്ചിട്ടില്ലെന്നും പൊലീസിന് നേരെ പ്രക്ഷോഭകാരികളാണ് വെടിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഉടനീളം വ്യാപകമായ അറസ്റ്റ് തുടരുകയാണ്. ഇതുവരെ 10,000 പേര്‍ക്കെതിരെ കേസെടുത്തു.
മീററ്റില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. കാണ്‍പൂര്‍, ബിജിനോര്‍ ഫിറോസാബാദ് എന്നീ സ്ഥലങ്ങളില്‍ രണ്ട് പേര് വീതവും മുസാഫര്‍നഗര്‍, സാംഭല്‍, വാരണാസി എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും കൊല്ലപ്പെട്ടു. വാരണാസിയില്‍ എട്ടു വയസുള്ള ബാലനാണ് കൊല്ലപ്പെട്ടത്. ലാത്തിചാര്ജിനിടെയായിരുന്നു മരണം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)