
ആലപ്പുഴ: മലയാളികളായ മാധ്യമ പ്രവർത്തകരെ മാംഗ്ലൂരിൽ അറസ്റ്റ് ചെയ്ത കർണ്ണാടക പോലീസിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം. കെ.യു.ഡബ്ല്യു.ജെ.ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രസ്സ് ക്ലബ്ബിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി മിനിസിവിൽ സ്റ്റേഷനു മുന്നിൽ സമാപിച്ചു.
തുടർന്നു നടന്ന പ്രതിഷേധ യോഗത്തിൽ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ.യു.ഗോപകുമാർ, സെക്രട്ടറി R. രാജേഷ്, സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാനപ്രസിഡന്റ് വി. പ്രതാപചന്ദ്രൻ മുതിർന്ന മാധ്യമ പ്രവർത്തകൻ A. ഷൗക്കത്ത്, ഉണ്ണികൃഷ്ണൻ (ദേശാഭിമാനി), V. R രാജ് മോഹൻ (മാധ്യമം)രഞ്ജിത്ത് (ചാനൽ 24), സിത്താര (മെട്രോ വാർത്ത) തുടങ്ങിയവർ പ്രസംഗിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)