
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ളവരാണ് മംഗളുരു സംഘര്‍ഷത്തിന് പിന്നിലെന്ന കര്‍ണാടക മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മലയാളികളെ കര്‍ണാടകയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ കര്‍ണാടക പോലിസ്. അതേസമയം, കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. ആശുപത്രി, വിമാനത്താവളം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവ ഒഴികെയുള്ള വാഹനങ്ങള്‍ തടയുന്നു. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാടക പോലിസിന്റെ പരിശോധന ശക്തമാണ്. രേഖകള്‍ പരിശോധിച്ച ശേഷം മാത്രമാണ് ആളുകളെ കടത്തിവിടുന്നത്. മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ ഏതാനും പേരെ പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
നഗരത്തിലേക്കുള്ള എല്ലാ റോഡുകളിലും കര്‍ശന പരിശോധന തുടരുകയാണ്. മംഗളൂരു സിറ്റി പോലിസ് കമ്മിഷണറേറ്റ് പരിധിയില്‍ നാളെ അര്‍ധരാത്രി വരെ കര്‍ഫ്യൂ തുടരും. വഴിയില്‍ കൂടി നില്ക്കുന്ന ആളുകളോടെല്ലാം പോലിസ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നുണ്ട്. അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഭാഗത്ത് കേരള പോലിസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരള സര്‍ക്കാരിന്റെ രണ്ട് ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായ സാഹചര്യത്തില്‍ പോലിസ് കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം, ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധം വ്യാപകം. ഡല്‍ഹി ഗേറ്റില്‍ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പോലീസിന്റെ മര്‍ദ്ദനമേറ്റത്.
പ്രമുഖ മലയാള മാധ്യമ സ്ഥാപനത്തിലെ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനുമാണ് പോലീസ് മര്‍ദ്ദനമേറ്റത്. ഡല്‍ഹി ഗേറ്റില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത് കവര്‍ ചെയ്യുന്നതിനിടെയിലാണ് റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കര്‍, ക്യാമറാ മാന്‍ വൈശാഖ് ജയപാലന് എന്നിവരെ പോലീസ് മര്‍ദിച്ചത്. പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് തുടങ്ങിയതോടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമ പ്രവര്‍ത്തകരെയാണ് പോലീസ് മര്‍ദിച്ചത്. ആദ്യം റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കറെയാണ് പോലീസ് ലത്തികൊണ്ടാടിച്ചത്. പിന്നീട് ക്യാമറാമാന് വൈശാഖ് ജയപാലന്റെ കൈയ്യിലുണ്ടായിരുന്ന ക്യാമറയുടെ ലൈറ്റ് അടിച്ചു തകര്‍ത്തു. നാല് പോലീസുകാര്‍ ചേര്‍ന്ന് ക്യാമറ പിടിച്ചുവാങ്ങുകയും ചെയ്തു. ക്യാമറ എവിടെയാണെന്നു പോലും അറിയാന്‍ കഴിഞ്ഞിട്ടില്ല.
റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കറിന്റെ തലയിലാണ് അടിയേറ്റത്. പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ ഇരുവരും ഡല്‍ഹി എല്‍ എന്‍ ജെ പി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. മാധ്യമ പ്രവര്‍ത്തക സംഘടനകളായ ഐ.ജെ.യു, കെ.ജെ.യു, ഡബ്ലു ജെ ഐ, ഡി.യു.ജെ, കേരള പ്രസ്സ്ക്ലബ് ഡല്‍ഹി തുടങ്ങിയവയൊക്കെ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മാധ്യമ പ്രവര്‍ത്തക സംഘടനകള്‍ ആവശ്യപെട്ടു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)