
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജാമിഅ വിദ്യാർഥികൾ ചെങ്കോട്ടയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് പ്രക്ഷോഭം ശക്തിപ്പെടുത്താനുള്ള നീക്കം നടത്തുന്നു. സമരത്തിന് എല്ലാ കാംപസിലെയും വിദ്യാർഥികൾ പിന്തുണ നൽകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ദേശീയ തലത്തിൽ ശക്തമായ പ്രതിഷേധത്തിന് ജാമിഅ സമര സമിതി ആഹ്വാനം ചെയ്തു. സമരത്തിന്റെ കോർഡിനേഷൻ കമ്മിറ്റിയിൽ നാല് പേർ മലയാളികളാണ്.
ജാമിഅ വിദ്യാർഥികൾ നടത്തിയ സമരത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങൾ ഡൽഹിയെ യുദ്ധക്കളമാക്കിയത് കഴിഞ്ഞ ദിവസമാണ്. പിന്നീട് നടന്ന പോലിസിന്റെ ലാത്തിച്ചാർജ്ജിലും കണ്ണീർവാതക പ്രയോഗത്തിലും നിരവധി പേർക്കാണ് പരിക്കേറ്റത്. മാത്രമല്ല, ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ വച്ച് പോലിസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും സ്റ്റേഷനുള്ളില്‍ നഗ്നരാക്കിയ ശേഷം പോലിസ് ലാത്തി കൊണ്ട് അടിക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത അഞ്ച് വിദ്യാര്‍ഥികളാണ് മോചിതരായത്. വിദ്യാര്‍ഥികളിലൊരാള്‍ക്ക് ശരീരത്തില്‍ മൂന്ന് പൊട്ടലുകളുണ്ട്. മറ്റുള്ളവര്‍ക്കും ശരീരത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ജാമിഅ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു.
ഏറ്റവുമൊടുവിൽ മദ്രാസിലെ കേന്ദ്ര സർവ്വകലാശാലയിൽ വരെ പ്രതിഷേധമുയർന്നു. പോലിസ് നടപടികളിൽ ഭയന്ന് പിന്മാറില്ലെന്ന് നേരത്തെ തന്നെ ജാമിയ വിദ്യാർത്ഥികൾ പ്രഖ്യാപിച്ചിരുന്നു. വീണ്ടും സമരം ശക്തമാക്കുമെന്നാണ് ഇവർ അറിയിച്ചിരുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)