
ബെംഗളൂരു: പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തെ തുടര്‍ന്നും, സംഘര്‍ഷ സാധ്യതയെന്ന രഹസ്യാന്വേഷണത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നും ശനിയാഴ്ച്ച വരെ കര്‍ണാടകയില്‍ നിരോധനാജ്ഞ. മുന്‍കരുതല്‍ നടപടി മാത്രമാണ് നിരോധനജ്ഞയെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു.
മംഗളൂരുവിലും കലബുറഗിയിലും സമരങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മംഗളൂരു പൊലീസ് കമ്മീഷണറേറ്റ് പരിധിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി ഒന്‍പതു മുതല്‍ ഇരുപതാം തീയതി രാത്രി പന്ത്രണ്ട് മണിവരെയാണ് നിരോധനാജ്ഞ. ബെംഗളൂരുവില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും വിവിധ സംഘടനകളും നാളെ മുതല്‍ പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി മംഗളൂരുവില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ നടന്നിരുന്നു. ചിലയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)