
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തില്‍ ഇന്ത്യയെ പൂര്‍ണമായും വിഭജിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പുതിയ നിയമമായ ഐഎല്‍പി അഥവാ ഇന്നര്‍ ലൈന്‍ പെര്‍മിറ്റിലൂടെയാണ് കേന്ദ്രം ഇതിന് തുടക്കമിടുന്നത്. ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാന്‍ വിസ അനുവദിക്കുന്ന നടപടിയാണിത്.
വിസയാണ് ഐ.എല്‍.പി, അഥവാ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്. ഉദാഹരണത്തിന് നമുക്ക് ദുബായില്‍ പോകണമെന്ന് വയ്ക്കുക. നമ്മളോ നമ്മള്‍ക്കു വേണ്ടി മറ്റാരെങ്കിലുമോ വിസയ്ക്ക് അപേക്ഷിക്കണം. എന്തിനാണ് പോകുന്നതെന്നും എത്ര ദിവസം തങ്ങുമെന്നും കൂടെ ആരൊക്കെയുണ്ടെന്നും താമസിക്കാന്‍ പോകുന്നത് ഏതു ഹോട്ടലിലാണെന്നും മറ്റും വിശദമാക്കണം. ദുബായ് സര്‍ക്കാര്‍ അപേക്ഷ പരിഗണിച്ച് ഒന്നുകില്‍ വിസ തരും, അല്ലെങ്കില്‍ തരാതിരിക്കും. ഇതേ പരിപാടിയാണ് ഐ.എല്‍.പി.
ആദ്യപടിയായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഐഎല്‍പി നടപ്പാക്കുന്നത്. പിന്നീട് ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലേക്ക് പോകാനും ഐഎല്‍പി ആവശ്യമായി വരും. മണിപ്പൂരില്‍ ഐഎല്‍പി നടപ്പാക്കേണ്ടതിന് വേണ്ട ബില്ല് കഴിഞ്ഞ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, പതിവുപോലെ അര്‍ധരാത്രി രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. സന്തോഷ സൂചകമായി ചൊവ്വാഴ്ച മണിപ്പൂരില്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധിയും കൊടുത്തു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമം ദക്ഷിണേന്ത്യയിലേക്കും എത്താന്‍ അധിക കാലം വേണ്ടി വരില്ല. അതിനെതിരായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമൊന്നും കേന്ദ്രത്തെ പിന്തിരിപ്പിക്കില്ല എന്നതിന് ഉദാഹരണം നാം കണ്ടു കൊണ്ടിരിക്കുകയുമാണ്. സംസ്ഥാനങ്ങളില്‍ നിന്ന് പഴയ നാട്ടു രാജ്യങ്ങളായി വിഭജിച്ചു ഭരിക്കാനാകും ഇനി കേന്ദ്രത്തിന്റെ ലക്ഷ്യം.
എന്താണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്?
ബംഗാള്‍ ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍ റഗുലേഷന്, 1873 എന്ന പേരില്‍ നിയമം പാസ്സായതോടെയാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് യാഥാര്‍ത്ഥ്യമാകുന്നത്. ഈ നിയമമനുസരിച്ച് ഇന്ത്യയുടെ കിഴക്കന്‍ മേഖലകളെ ബ്രിട്ടീഷ് കൊളോണിയല്‍ സര്‍ക്കാരിന് സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കാന്‍ കഴിയും. ഇങ്ങനെ പ്രഖ്യാപിക്കപ്പെടുന്ന പ്രദേശത്തേക്ക് ബ്രിട്ടീഷ് പ്രജകള്‍ക്ക് അതായത് ഇന്ത്യക്കാര്‍ക്ക് യഥേഷ്ടം പ്രവേശിക്കാനാവില്ല. അതിന് പ്രാദേശിക സര്‍ക്കാരില്‍ നിന്ന് പ്രത്യേകം അനുമതി തേടേണ്ടതുണ്ട്. ഇതാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്. അങ്ങനെ ഇവിടെ എത്തുന്നവര്‍ക്ക് സ്ഥിരതാമസമോ കച്ചവടമോ കൃഷിയോ അനുവദിക്കുകയുമില്ല.
നിലവില്‍ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റുകള്‍ ആവശ്യമായ പ്രദേശങ്ങള്‍ ഉള്ളത്. അവിടേക്ക് പോകണമെങ്കില്‍ നമുക്ക് സാധാരണ നിലയില്‍ 7 ദിവസത്തെ അനുമതി ലഭിക്കും. വേണമെങ്കില്‍ അത് നീട്ടി വാങ്ങാം. റഗുലര്‍ പെര്‍മിറ്റും ലഭ്യമാണ്. അവിടെ ജോലി ചെയ്യുന്നവര്‍ക്കാണ് റഗുലര്‍ പെര്‍മിറ്റ് ലഭിക്കുന്നത്. ആറ് മാസമാണ് പെര്‍മിറ്റ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)