
തൃശൂര്‍: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സമരം നടത്തിയ 100-ല്‍ അധികംപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹൈക്കടോതി ഉത്തരവ് ലംഘിക്കുക,നിയമവിരുദ്ധമായി സംഘം ചേരുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. എസ്ഡിപിഐ, വെല്‍ഫയര്‍പാര്‍ട്ടി പ്രവര്‍ത്തകരും അറസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു. കുന്നംകുളം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കല്ലേറുണ്ടായി. മിക്ക ജില്ലകളിലും കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
ആലുവ കുട്ടമശ്ശേരിയില്‍ കെഎസ്ആര്‍ടി മിന്നല്‍ ബസിന് നേരെ സമരാനുകൂലികള്‍ കല്ലെറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന മിന്നല്‍ ബസിന് നേരെയാണ് ഹര്‍ത്താല്‍ തുടങ്ങുന്നതിന് മുമ്പ് പുലര്‍ച്ചെ 3.50-യോടെ കല്ലെറിഞ്ഞത്. വഴിയിലരികില് നിന്ന ഒരാള്‍ കല്ലെറിയുകയായിരുന്നു.
മലപ്പുറം തിരൂരില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കടകള്‍ അടപ്പിക്കാനും, വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്ത് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. മൂന്നാറിലും ആലുവയിലും കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലേറുണ്ടായി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധം നടത്തി. വനിതകള്‍ ഉള്‍പ്പടെയാണ് സമര മുഖത്ത് ഇറങ്ങിയിരിക്കുന്നത്. കണ്ണൂര്‍ കാര്‍ട്ടെക്സ് ജങ്ഷനു സമീപമാണ് റഓഡ് ഉപരോധിച്ചത്. പോലീസ് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും സമരാനുകൂലികള്‍ തയ്യാറായില്ല. തുടര്‍ന്ന് വനിതാ പോലീസ് ഉള്‍പ്പെടെയെത്തി പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമം നടത്തി. ഇതിനിടെ രണ്ട് വനിതാ പ്രവര്‍ത്തകര്‍ റോഡില്‍ കിടന്നും പ്രതിഷേധിച്ചു. സമരം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും എന്‍ആര്‍സിക്കും പൗരത്വ നിയമ ഭേദഗതിക്കെതിരെയും മുദ്രാവാക്യം വിളിച്ചു കൊണ്ടുമായിരുന്നു രണ്ട് സ്ത്രീകള്‍ പ്രതിഷേധിച്ചത്.
ജില്ലകളിലെ സുരക്ഷ അതത് പൊലീസ് മേധാവിമാര്‍ നേരിട്ട് വിലയിരുത്തും. ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളോ, വഴിതടയലോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പി അതീവജാഗ്രതാ നിര്‍ദേശം നല്കി.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)