
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം പടരുമ്പോള്‍ നിരവധി താരങ്ങൾ അവരുടെ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ രേഖപ്പെടുത്തി. പ്രക്ഷോഭം നടത്തുന്നവര്‍ക്ക് പിന്തുണ നല്‍കുകയും സമരത്തെ അനുകൂലിക്കുന്നുമെന്നും അറിയിച്ച് താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. പാർവ്വതിക്കും സിദ്ധാർഥിനും പിന്നാലെ നടന്മാരായ പ്രഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, ആന്റണി വര്‍ഗീസ്, കുഞ്ചാക്കോ ബോബന്, രജിഷ വിജയന്, അമലപോള്‍ തുടങ്ങിയവരാണ് സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.
അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നു കൊണ്ടേയിരിക്കുമെന്ന് ടൊവീനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മലയാള സിനിമയിലെ യുവനിരയിലെ പല താരങ്ങളും സമാന നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്.
‘ഒരിക്കല്‍ കുറിച്ചത് വീണ്ടും ആവര്‍ത്തിക്കുന്നു. അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കും. ഹാഷ് ടാഗ് ക്യാമ്പയ്നുകള്ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും! ചരിത്രം പഠിപ്പിക്കുന്നത് അതാണ്!’, വിദ്യാര്‍ഥി പ്രതിഷേധങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ടൊവീനോയുടെ കുറിപ്പ്.
ഭരണഘടനയോട് നീതി പുലര്‍ത്തണമെന്ന കുറിപ്പോടെ ദില്ലിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥിനിക്ക് അഭിനന്ദനം അറിയിച്ച് നടന് കുഞ്ചാക്കോ ബോബന് വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ ചിത്രം പങ്കുവെച്ചു.
ജാമിഅ, അലിഗഢ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട ആക്രമണത്തെ അപലപിച്ച് വിദ്യാര്‍ഥിക്കൊപ്പം എന്ന ചിത്രം പങ്കുവെച്ചാണ് നടി പാര്‍വ്വതി തിരുവോത്ത് സമരത്തിന് പിന്തുണ നല്‍കിയത്.
അതേ സമയം നടി അമലപോള്‍ 'ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല' എന്നാണ് കടുത്ത രീതിയില്‍ അമല പ്രതികരിച്ചത്.
'വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തിയും നിയമങ്ങള്‍ അടിച്ചേല്പിച്ചുമല്ല നടപ്പിലാക്കണ്ടത്… ഇങ്ങനെ ചെയ്യുന്നത് ആരായാലും അവരോടു ഒന്നേ പറയാന്‍ ഒള്ളൂ… ഇന്ത്യ നമ്മുടെ രാജ്യമാണ്' നടന് ആന്റണി വര്‍ഗീസ് പ്രതികരിച്ചു.
നടന് സണ്ണി വെയ്ന്‍ വംശീയ വിദ്വേഷം ചൂണ്ടിക്കാട്ടി 'ഡോണ്ട് ബി എ സക്കര്' എന്ന ഹൃസ്വചിത്രത്തിലെ രംഗം പങ്കുവെച്ചിരുന്നു. മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ സംവിധായകന് ഖാലിദ് റഹ്മാനും തിരക്കഥാകൃത്ത് ഹര്‍ഷാദും അണിയറ പ്രവര്‍ത്തകരും തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിന് മുമ്പ് പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം അറിയിച്ചിരുന്നു.
സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ വിദ്യാര്‍ഥിനി ആയിഷത്ത് റെന്നയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇന്ദ്രജിത്തിന്റെ അഭിപ്രായ പ്രകടനം. ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുമ്പോള്‍ അതിനെതിരെ വിരല്‍ ചൂണ്ടി പ്രതികരിക്കുന്ന വിദ്യാര്‍ഥിയുടെ ചിത്രം അപ്ലോഡ് ചെയ്താണ് ഇന്ദ്രജിത് വിഷയത്തില്‍ ഇടപെട്ടത്. 'നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, മതേതരത്വം നീണാള്‍ വാഴട്ടെ', ഇന്ദ്രജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഫോട്ടോ പങ്കുവച്ചാണ് പൃഥ്വിരാജിന്റെ പ്രതികരണം. 'വിപ്ലവം എപ്പോഴും വീട്ടില്‍ നിന്നുതന്നെയാണ് ഉണ്ടാകുന്നത്'; അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'ഈ ചൂണ്ടിപ്പിടിച്ചിരിക്കുന്ന വിരല്‍ മാത്രം മതി, ഈ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികളും ഒന്നിക്കാന്‍. ഭരണഘടനയ്ക്കൊപ്പം നില്ക്കുക. ഇന്ത്യയുടെ യഥാര്‍ഥ മകളും മകനുമായി നിലനില്ക്കുക' നടന് കുഞ്ചാക്കോ ബോബനും പ്രതികരിച്ചു.
പിന്നീട് സുഡാനി ഫ്രം നൈജീരിയ ടീം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)