
2019-ലെ ലോകസുന്ദരിയായി ജമൈക്കന്‍ സുന്ദരി ടോണി ആന്‍ സിംഗിനെ തിരഞ്ഞെടുത്തു. ലണ്ടനില്‍ നടന്ന മത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ ഇന്ത്യയേയും ഫ്രാന്‍സിനേയും പിന്തള്ളിയാണ് ലോക സുന്ദരിപട്ടം ടോണ്‍ ആന്‍ സിംഗ് സ്വന്തമാക്കിയത്. ഫ്രാന്‍സിന്റെ ഒഫീലോ മെസിനോ രണ്ടാസ്ഥാനവും ഇന്ത്യയുടെ സുമന് റാവു മൂന്നാം സ്ഥാനവും പങ്കിട്ടു.
26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആനിലൂടെ ജമൈക്കയില്‍ ലോകസുന്ദരിപട്ടം ജമൈക്കയിലെത്തുന്നത്. ലോകസുന്ദരി പട്ടം നേടുന്ന നാലാമത്തെ ജമൈക്കന്‍ താരമാണ് ടോണി ആന്‍ സിംഗ്. 1993-ലാണ് ലിസ ഹന്നയിലൂടെ അവസാനമായി ലോകസുന്ദരി പട്ടം ജമൈക്കയിലെത്തിയത്. നേരത്തെ 1963, 1976 എന്നീ വര്‍ഷങ്ങളിലാണ് ജമൈക്ക ലോക സുന്ദി പട്ടം നേടിയത്. 23 വയസുള്ള ടോണി ആന്‍ സിംഗ് അമേരിക്കയിലെ ഫ്ളോറിഡാ യൂണിവേഴ്സിറ്റിയില്‍ സൈക്കോളജി വിദ്യാത്ഥിയാണ്. ജമൈക്കയുടെ സുസ്ഥിര വികസനമാണ് തന്റെ ലക്ഷ്യമെന്ന് ടോണി ആന്‍ സിംഗ് പറഞ്ഞു. പാട്ട്, പാചകം, വ്ലോഗിങ്, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയവയാണ് ആനിന്റെ മറ്റ് ഇഷ്ട വിനോദങ്ങള്‍.
മൂന്നാം സ്ഥാനം നേടിയ സുമന് റാവു (21) രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശിനിയാണ്. നിലവില്‍ മുംബൈ യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യുന്നു. റാവു മികച്ച കഥക് നര്‍ത്തകിയാണ്. ഈ വര്‍ഷത്തെ ഫെമിന മിസ് ഇന്ത്യ കിരീടം നേടിയിരുന്നു. അവസാനമായി ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിയത് 2017-ല്‍ മാനുഷി ചില്ലാറിലൂടെയാണ്. 2000-ല്‍ പ്രിയങ്ക ചോപ്ര ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പതിനേഴു വര്‍ഷം കഴിഞ്ഞാണ് ഇന്ത്യ മാനുഷിയിലൂടെ കിരീടം സ്വന്തമാക്കിയത്.
ചരിത്രത്തില്‍ ആദ്യമായാണ് മിസ് യൂണിവേഴ്സ്, മിസ് അമേരിക്ക, മിസ് യുഎസ്എ, മിസ് ടീന്‍ യുഎസ്എ, മിസ് വേള്‍ഡ് കിരീടം കറുത്ത വര്‍ഗക്കാര്‍ നേടിയെടുത്തത്. കഴിഞ്ഞ ആഴ്ചയാണ് സൗത്ത് ആഫ്രിക്കന്‍ സുന്ദരിയായ സോസിബിന ടുന്‍സിയെ മിസ് യൂണിവേഴ്സായി തെരഞ്ഞെടുത്തത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)