
"വായന മരിക്കുന്നു" എന്ന് ആരൊക്കെയോ പ്രചരിപ്പിക്കുന്നു.
മലയാളികളുടെ വായനാ സംസ്കാരം എല്ലാ സീമകളും ഭേദിച്ച് ഉയരങ്ങളിലേക്ക് കുതിക്കുകയാണ് .
പരന്ന വായന ....
കഴിഞ്ഞ പത്ത് കൊല്ലത്തിനിടയിൽ വിൽപ്പനയിൽ റെക്കോർഡിട്ട, വായനയിൻ പ്രചുരപ്രചാരം നേടിയ പ്രധാന പുസ്തകങ്ങളുടെ പേര് കേൾക്കുമ്പോൾത്തന്നെ നമ്മൾ മലയാളത്തിന്റെ വായനാ സംസ്ക്കാരത്തിന്റെ ഗ്രാഫ് വെളിപ്പെടുന്നു.
ഒരു ലൈംഗീക തൊഴിലാളിയുടെ ആത്മകഥ, ആമേൻ എന്നീ പുസ്തകങ്ങൾ വിൽപനയിൽ ബോക്സ് ഓഫീസിലാണെന്ന് പറയാം.
ഇന്നിതാ.....
ദൈവനാമത്തിൽ സർവ്വ കാല റെക്കോർഡുകളും ഭേദിച്ച് മുന്നോട്ടേക്ക്. പുതിയ പുസ്തകങ്ങൾ വാങ്ങുന്ന ശീലമുണ്ടെന്നറിയിവുന്നത് കൊണ്ട് പല പരിചിതരും എന്നോട് സിസ്റ്റർ സൂസിയുടെ പുസ്തകം കിട്ടിയെങ്കിൽ ഒന്ന് ഓസിന് വായിക്കാൻ തരണം എന്ന് ആർത്തിയോടെ അന്വേഷിക്കുന്നു.
മലയാളത്തിൽ മറ്റൊരു പുസ്തകങ്ങൾക്കും കിട്ടാത്ത സ്വീകാര്യത ഈ മൂന്ന് പുസ്തകങ്ങൾക്കും കിട്ടുന്നതെന്ത് കൊണ്ടാണ്? ഇത് തന്നെയാണ് നമ്മുടെ മാറുന്ന വയനാ സംസ്ക്കാരം. മറ്റുള്ളവന്റെ സ്വകാര്യതകൾ അറിയുവാനും ആസ്വദിക്കാനുമുള്ള
അഭിരുചിയെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള വായനയെ നാം സ്വീകരിക്കുന്നു.
വെറും സ്വകാര്യതയല്ല .
മറ്റുള്ളവന്റെ സ്വകാര്യ ലൈംഗീകതയും ലൈംഗീക പീഡനവുമെല്ലാം ഇക്കിളി കൂട്ടി എഴുതിപ്പിടിപ്പിച്ചാൽ ചൂടപ്പം പോലെ വിറ്റഴിയുന്നു. ഇപ്പോൾ മുൻ നിര പ്രസാധകർ പോലും ഇത്തരം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പ്രധാന്യം കൊടുക്കുന്നു.
ഏതായാലും മലയാളിയുടെ വായന മരിക്കുന്ല്ലനി എന്ന് നമുക്ക് ആശ്വസിക്കാം. തീക്ഷ്ണമായ ലൈംഗീക അനുഭവങ്ങളുടെ പിൻബലത്തിൽ ഇനിയുമിനിയും ഇവിടെ ഇരകൾ എഴുതിക്കൂട്ടട്ടെ.
വായിക്കുവാൻ കാത്തിരിക്കുന്നു...
ആർത്തിയോടെ .......
മരിയ്ക്കാത്ത വായനാനുഭവങ്ങളോടെ ...
- പ്രകാശ് കുണ്ടറ -
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)